ബിജെപിയെ ഇനി ഗുജറാത്തിന്‌ വേണ്ട!

Divya John

ഒടുവിൽ സംഭവിക്കേണ്ടതു സംഭവിച്ചു, എന്താണെന്നല്ലേ, നമ്മുടെ പ്രധാന മന്ത്രിയെ ഗുജറാത്തും കൈവിട്ടു! സ്വന്തം നാട്ടിലും അടി തെറ്റി, ആകെപ്പാടെ നാണക്കേടായിരിക്കുകയാണ് മോദി. അതായത് ബിജെപിയുടെയും , പ്രധാനമന്ത്രി മോദിയുടെയും,സർവ്വ നാശങ്ങൾക്ക് പന്തലൊരുങ്ങി എന്നർദ്ധം.അങ്ങനെയാണ് കാര്യങ്ങളുടെ ഒരു പോക്ക്. എൻആർസിയും, പൈതുരത്വ നിയമഭേദഗതിയും, എൻപിആറുമെല്ലാം,ബിജെപിയുടെ തലയ്ക്കു മുകളിൽ വട്ടമിട്ട് പറക്കുന്ന പരുന്തിനെ പോലെയാണ്.

 

 

 

    ഇതിനിടയിലാണ് ബിജെപിക്ക് നേരെ അടുത്ത വെല്ലു വിളി ഉയരുന്നത്. മന്ത്രിമാരും, മറ്റു ഉയർന്ന ഉദ്യോഗസ്ഥരും, തന്റെ മണ്ഡലത്തോട് അവഗണ കാട്ടുന്നു എന്ന് ചൂണ്ടി കാട്ടി,ഗുജറാത്തിലെ സാവ്‌ലി മണ്ഡലം എംഎൽഎ,കേതൻ ഇനാംദാർ, കഴിഞ്ഞ ദിവസം  കത്ത് നൽകിയിരുന്നു.എന്നാൽ ഇതിനു പിന്നാലെയായി  നിരവധിനേതാക്കളും രാജി വച്ചിരിക്കുകയാണ്. സാവ്ളി മുനിസിപ്പൽ അധ്യക്ഷൻ കെ എച്ച് സേഥ്, ഉപാധ്യക്ഷൻ ഖ്യാതി പട്ടേൽ എന്നിവരടക്കം 23 അംഗങ്ങളും, താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളുമാണ് രാജി വച്ചിരിക്കുന്നത്.

 

 

 

 

    ഇതിനിടയിൽ ഇനാംദാറിനെ അനുനയിപ്പിക്കാനും  ഒരു ശ്രമമുണ്ടായി.മാത്രമല്ല എംഎൽഎയുടെ രാജി, സ്പീക്കർ സ്വീകരിച്ചിട്ടില്ലായെന്നും, റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെയും, ബിജെപിയുമായി ഇടഞ്ഞ് സ്വതന്ത്രനായി വിജയിച്ച നേതാവാണ് കേതൻ. ഊർജമന്ത്രി സൗരഭ് പട്ടേലുമായുള്ള പ്രശ്‌നമാണ് ഇപ്പോഴത്തെ രാജിക്ക് കാരണമെന്നാണ് സൂചന.ഇതേ തുടർന്ന് ഇദ്ദേഹത്തിന് പിന്തുണയുമായി നിരവധി പാർട്ടി നേതാക്കളും പിന്തുണയുമായി എത്തിയിട്ടുമുണ്ട്.

 

 

 

    തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മന്ത്രിമാരും, ഉദ്യോഗസ്ഥരും,തുരങ്കം വെക്കുകയാണെന്നാരോപിച്ചാണ് ഇനാംദാർ സ്പീക്കർക്ക് രാജി കത്തയച്ചത്. മാത്രമല്ല നഗരസഭാ കാര്യാലയത്തിലെ വൈദ്യുതി, തന്റെ അപേക്ഷ മറികടന്നു അധികൃതർ വിശ്ചേദിച്ചതും, ഇദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു. ഇത് പോലെ പല എംഎൽഎ മാർക്കും സാമാനം സാഹചര്യം ഉണ്ടെന്നും, അവരെല്ലാം അസന്തുഷ്ടരാണെന്നും,അദ്ദേഹം വ്യക്തമാകുന്നു.

 

 

 

     2018 ജൂണിൽ ഇദ്ദേഹവും, മറ്റ് ചില മന്ത്രിമാരും, യോഗം ചേർന്ന്, പാർട്ടിക്കെതിരായി കലാപക്കൊടിയുയർത്തിയതാണ്. മന്ത്രിമാരും, മറ്റു മേലുദ്യോഗസ്ഥരും, പൊതു ജനങ്ങളുടെ കാര്യത്തിൽ, വേണ്ടുന്ന രീതിയിൽ ശ്രധ്ധ ചെലുത്തുന്നില്ലായെന്നും, മാത്രമല്ല ജനസേവകരെ വെറും പുച്ഛത്തോടെ മാത്രമാണ് കാണുന്നതെന്നും ആരോപിച്ചാണ് അന്ന് പാർട്ടിക്കെതിരായി ഇവർ കൊടിയുയർത്തിയപ്പോൾ പറഞ്ഞത്.ഇതേ തുടർന്ന് ചില ചെറിയ സത്യങ്ങൾ നൽകി പാർട്ടി ഈ വിഷയം ഒതുക്കി  തീർക്കുകയായിരുന്നു.എന്നാലും ഇനാംദാറിന് വല്യ സ്ഥാനങ്ങൾ ഒന്നും നൽകിയില്ല.നേരത്തെയും ബിജെപിയുമായി ഇടഞ്ഞ് നിന്ന ഒരു വ്യക്തിയായിരുന്നു ഇനാംദാർ. മാത്രമല്ല, മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള വ്യക്തിയുമാണ് ഇനാംദാർ.

 

 

    എന്നാലിപ്പോൾ സ്വന്തം ഗുജറാത്ത് പോലും ബിജെപിയെ തള്ളിപ്പറയുമ്പോൾ, അതും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇങ്ങനെ ഒരു തിരിച്ചടി ലഭിച്ച സാഹചര്യത്തിൽ ഇത് പൊതുവെ കനത്ത തിരിച്ചടി തന്നെയാണ്.രാജ്യ സഭയിൽ ഏപ്രിലിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുമ്പോൾ  എംഎൽഎയുടെ രാജി പ്രഖ്യാപനം ബിജെപിക്കു  വലിയ നഷ്‌ടം തന്നെ സൃഷ്ടിക്കും. ഇതിൽ നിലവിൽ ബിജെപിക്കു മൂന്നും, കോൺഗ്രസിന് ഒന്നും എംപിമാരുണ്ട്.

 

 

 

 

 

     2017 -ൽ എംഎൽഎമാരുടെ എണ്ണം കുറഞ്ഞതിനാൽ ബിജെജെപ്പിക് മൂന്നാം സെറ്റ് നിലനിർത്തുകയെന്നത് അത്ര എളുപ്പമല്ല! ഇതിനിടെയാണ് കൂട്ട രാജിയും,പാർട്ടിയെ തള്ളിപറയലും കൂടെയായി ഒത്തു ചേർന്നിരിക്കുന്നത്.

 

 

 

 

     ഗുജറാത്തിൽ നിന്നുള്ള ഈ വാർത്ത ശരിക്കും, മോദിക്കും, അമിത്ഷായ്ക്കും, ബ്നിജിപ്പിക്കുമൊത്തവും കിട്ടിയ ഒരടി തന്നെയാണ്.അതായത്  കൂടെ നിന്ന് കുഴി തോണ്ടി എന്നർദ്ധം.ബിജെപിയുടെ ഇനിയൊരു തിരിച്ചു വരവ് നമുക്ക് പ്രതീക്ഷിക്കാമോ എന്നും നമുക്ക് കണ്ടറിയാം.

Find Out More:

bjp

Related Articles: