മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.

VG Amal
പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.

കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശി 27-കാരനായ അജോയ് എന്നയാളാണ്‌ ആത്മഹത്യക്ക് ശ്രമിച്ചത്.

വന്ദേമാതരം വിളിച്ചെത്തിയ യുവാവ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

കൈ ഞരമ്പ് മുറിച്ചുകൊണ്ട് മന്ത്രിമാര്‍ക്കൊരുക്കിയ വേദിക്ക് സമീപത്തേക്ക് ഓടിക്കയറിയ ഇയാളെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിടിച്ചു മാറ്റി.

കൈയില്‍ കത്തിയുണ്ടായിരുന്നു. മന്ത്രിമാര്‍ ഇരിക്കുന്നതിന് പത്തുമീറ്റര്‍ അടുത്ത് വരെ ഇയാള്‍ എത്തി. 

ഇയാളെ ഉടന്‍ തന്നെ പോലീസ് കൊല്ലം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആർ എസ് എസ് പ്രവർത്തകൻ ആണ് യുവാവ്. 

കൈയിലെ മൂന്നുഞരമ്പുകള്‍ പൂര്‍ണമായി മുറിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അബോധാവസ്ഥയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി അജോയിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Find Out More:

Related Articles: