റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നു സംസ്ഥാനസര്‍ക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു.

VG Amal
കേരളതീരത്തെ മുഴുവന്‍ കെയേറ്റങ്ങളും അനധികൃതനിര്‍മാണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നു സംസ്ഥാനസര്‍ക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. 

തീരദേശപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടികസഹിതം ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

മുമ്പ് മരട് കേസ് പരിഗണിക്കവേ, കേരളത്തിലെ തീരെകെയേറ്റങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്നു സുപ്രീം കോടതി ഒന്നിലേറെത്തവണ നിര്‍ദേശിച്ചിരുന്നു.

സംസ്ഥാനസര്‍ക്കാര്‍ ഈ നിര്‍ദേശം പാലിച്ചില്ലെന്നാരോപിച്ച് ചലച്ചിത്രസംവിധായകന്‍ മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഈ  ഉത്തരവ്.

സുപ്രീം കോടതി വിധിപ്രകാരം മരടില്‍ പൊളിച്ചുമാറ്റപ്പെട്ട ഫ്ളാറ്റുകളില്‍ ഒന്നിലായിരുന്നു മേജര്‍ രവി താമസിച്ചിരുന്നത്. ഹര്‍ജി വീണ്ടും മാര്‍ച്ച് അവസാനം പരിഗണിക്കും.ഹര്‍ജിയിലെ ആരോപണം അതീവഗുരുതരമാണെന്നും കേരളത്തിന്റെ തെക്കന്‍ തീരം മുതല്‍ വടക്കന്‍ തീരം വരയുള്ള കൈ യേറ്റങ്ങളുടെയും അനധികൃതകെട്ടിടങ്ങളുടെയും കണക്ക് ഉടന്‍ വേണമെന്നും ജസ്റ്റിസ് മിശ്ര അഭിപ്രായപ്പെട്ടു. 

Find Out More:

Related Articles: