കല്ലട ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

VG Amal
മൈസൂരിലെ ഹുന്‍സൂരില്‍ നിന്ന് കേരളത്തിലേക്കുള്ള കല്ലട ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.

ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്ന് പെരുന്തല്‍മണ്ണയിലേക്ക് പോയ കല്ലട ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് വിവരം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. 

ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. അമിത വേഗതയാണ് അപകടകാരണംമെന്ന് യാത്രക്കാര്‍ പറയുന്നു.

അതേസമയം വ്യാഴാഴ്ച പുലര്‍ച്ചെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേരാണ് മരിച്ചത്.

ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ബസ് കൂടി കേരളത്തിന് പുറത്ത്  ഇപ്പോൾ അപകടത്തില്‍ പെടുന്നത്.

Find Out More:

Related Articles: