ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഒന്നാംദിനം പ്രൗഢഗംഭീരമായി പൂര്‍ത്തിയായി.

VG Amal
അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഒന്നാംദിനം പ്രൗഢഗംഭീരമായി പൂര്‍ത്തിയായി.

ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളില്‍ രണ്ടാംദിനമായ ചൊവ്വാഴ്ച നിര്‍ണായകമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. 

രാഷ്ട്രപതി ഭവനിലെ സ്വീകരണമാണ് ചൊവ്വാഴ്ച ട്രംപിനുള്ള ആദ്യ പരിപാടി. രാവിലെ പത്ത് മണിയോടെ രാഷ്ടപതി ഭവനിലെത്തുന്ന ട്രംപിനും ഭാര്യ മെലേനിയ ട്രംപിനും ആചാരപരമായ സ്വീകരണം നല്‍കും.

ശേഷം  രാജ്ഘട്ടിലെ മഹാത്മ ഗാന്ധി സമാധിയിലെത്തി രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചന നടത്തും. 

പതിനൊന്ന് മണിയോടെ ഹൈദരാബാദ് ഹൗസിലേക്കെത്തും. നിര്‍ണായകമായ ട്രംപ്-മോദി കൂടിക്കാഴ്ച ഇവിടെ നടക്കും.

ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കും. ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെക്കും. തുടര്‍ന്ന് മോദിക്കൊപ്പം ഉച്ചഭക്ഷണം.

ഉച്ചയ്ക്ക് ശേഷം യുഎസ് എംബസിയില്‍ സ്വകാര്യ ചടങ്ങിലും ട്രംപ് പങ്കെടുക്കും.

രാജ്യത്തെ വ്യവസായ പ്രമുഖരുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രഥമ വനിത മെലേനിയ ട്രംപ് സൗത്ത് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കും.

ഒരു മണിക്കൂര്‍ നേരം വിവിധ പരിപാടികളില്‍ മെലേനിയ കൂട്ടികളുമായി ചിലവഴിക്കുമെന്നാണ് പ്രാഥമിക നിഗമനം.

വൈകീട്ട് ഏഴ് മണിയോടെ രാഷ്ട്രപതി ഭവനിലേക്കെത്തുന്ന ട്രംപ് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും

Find Out More:

Related Articles: