മോദി ഇന്ത്യൻ പൗരനാണ്, പക്ഷേ പൗരത്വ സർട്ടിഫിക്കറ്റ് ഇല്ല

Divya John

പ്രധാനമന്ത്രി നരേന്ദ്രമോദി, 1955-ലെ, പൗരത്വ നിയമത്തിലെ, സെക്ഷന്‍ 3 അനുസരിച്ച്, ജനനത്തിലൂടെ, ഇന്ത്യയിലെ, ഒരു പൗരനാണെന്നും, അതിനാല്‍, അദ്ദേഹത്തിന്, രജിസ്‌ട്രേഷന്‍ വഴി, പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന, ചോദ്യം, ഉയരുന്നില്ലെന്നും, പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

 

 

   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, പൗരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെ,ട്ട് സുഭങ്കര്‍ സര്‍ക്കാര്‍, 2020 ജനുവരി 17-ന്, വിവരാവകാശ പ്രകാരം, നല്‍കിയ മറുപടിയിലാണ്, പിഎംഒ-യുടെ, വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും, അദ്ദേഹം ജനനത്തിലൂടെ, ഇന്ത്യന്‍ പൗരനാണെന്നും, വിവരാവകാശ നിയമം, പ്രകാരമുള്ള ചോദ്യത്തിന്, മറുപടിയായി, പിഎംഒ അണ്ടര്‍ സെക്രട്ടറി, പ്രവീണ്‍ കുമാറാണ്, മറുപടി നല്‍കിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം, അവ്യക്തമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

 

 

   പ്രധാനമന്ത്രിയുടെ, പൗരത്വ സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നതില്‍, പിഎംഒ പോലും പരാജയപ്പെടുകയാണെന്ന്, ചൂണ്ടിക്കാണിക്കപ്പെടുന്നു. സിഎഎ നടപ്പാക്കിയ ശേഷം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരത്വ രേഖ ആവശ്യപ്പെടുകയാണെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ, കാര്യത്തിലെന്ന പോലെ, ജനനത്തിലൂടെ പൗരന്മാരാണെന്ന്, പൗരന്മാര്‍ക്ക് അവകാശപ്പെടാം.

 

 

 

   എന്നാല്‍, ഒരു സാധാരണ പൗരന്റെ, ഇത്തരം അവകാശവാദം, സ്വീകരിക്കുമോ എന്നാണ്, ഉയരുന്ന ചോദ്യം. കേന്ദ്രത്തിലെ, ബിജെപി സര്‍ക്കാര്‍,, പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത് മുതല്‍, സിഎഎ-യ്‌ക്കെതിരായ, പ്രതിഷേധം, രാജ്യത്തുടനീളം തുടരുകയാണ്. മാത്രമല്ല, രാജ്യത്തെ ,ഓരോ പൗരനും, തന്റെ പൗരത്വം, എങ്ങനെ തെളിയിക്കുമെന്ന ആശങ്കയിലാണെന്നും, റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

    അതെ സമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, പൗരത്വം തെളിയിക്കുന്ന, രേഖകൾ ആവശ്യപ്പെട്ട്, വിവരാവകാശ നിയമ പ്രകാരം, അപേക്ഷ സമർപ്പിച്ച, വ്യക്തിയാണ് തൃശൂർ പോട്ട സ്വദേശിയായ, ജോഷി.

 

 

 

   ആം അദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായ, ജോഷി കല്ലുവീട്ടിൽ, ആണ് ചാലക്കുടി നഗരസഭയിൽ, അപേക്ഷ സമർപ്പിച്ചത്. പ്രധാനമന്ത്രി, നരേന്ദ്ര ദാമോദര്‍ ദാസ് മോദി, ഇന്ത്യൻ പൗരൻ ആണെന്ന് തെളിയിക്കാൻ, ഉതകുന്ന രേഖകള്‍, വിവരാവകാശ നിയമപ്രകാരം, നല്‍കുക, എന്നതാണ്, ജനുവരി പതിമൂന്നാം തിയതി, സമര്‍പ്പിച്ച അപേക്ഷയിലെ, ആവശ്യം.

Find Out More:

Related Articles: