സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു.

VG Amal
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു.

ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്ന് വന്ന തൃശൂര്‍ സ്വദേശിക്കുമാണ് ഇപ്പോൾ  രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വക്തമാക്കി. 

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധ പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ മന്ത്രി കെ.കെ ശൈലജ, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എല്ലാ ദിവസവും ഇത്തരം യോഗങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളുമായി കൈമാറുന്നതിനുള്ള മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി

Find Out More:

Related Articles: