ദളിത് സഹോദരിമാരെ നഗ്നരാക്കി തെരുവിലൂടെ നടത്താന്‍ യോഗി സര്‍ക്കാർ
യോഗി സർക്കാരിന് പെൺകുട്ടികളുടെ മാനത്തിനു യാതൊരു വിലയുമില്ല എന്ന തരത്തിലുള്ള പ്രവർത്തികളാണ് കണ്ടു വരുന്നത് . അതിനനുസരിച്ചാണ് ഷാനവാസ് അൻസാരി എന്നയാളുടെ ട്വീറ്റ് പോസ്റ്റ് വൈറലാകുന്നതും.
എന്നാൽ ഈ ട്വീറ്റ് തികച്ചും തെറ്റും, വാസ്തവ വിരുദ്ധവുമാണ്. ഷാനവാസ് അന്‍സാരി എന്നയൊരാളുടെ ട്വിറ്ററില്‍ നിന്നുമാണ് പത്രക്കുറിപ്പ് അടക്കം ഇത്തരമൊരു പ്രചരണം നടത്തിയിരിക്കുന്നത്.
ദളിത് സഹോദരങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്ന് കുറിപ്പോടെയാണ് ഇയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.എന്നാല്‍, ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയും സത്യമല്ലെന്ന തരത്തില്‍ മറുപടികളും ശകാരങ്ങളും ഉയര്‍ന്നതോടെയും ഇയാള്‍ ട്വീറ്റും പിന്‍വലിച്ച് മുങ്ങുകയായിരുന്നു.
ഹിന്ദിയിലുള്ള വാര്‍ത്തയുടെ തലകക്കെട്ട് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നവഭാരത് ടൈംസ് ഇത്തരത്തില്‍ 2015 ഓഗസ്റ്റ് 19 ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതില്‍ ഖാഫ് പഞ്ചായത്താണ് ഇത്തരത്തില്‍ മൃഗീയമായ ശിക്ഷ നല്‍കിയ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സത്യാവസ്ത ഇങ്ങനെ, പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്ന വാര്‍ത്താക്കുറിപ്പ് 2015ല്‍ വന്നതാണ്.
എന്നാല്‍, ഈ സമയത്ത് യോഗിയായിരുന്നില്ല യുപിയുടെ മുഖ്യമന്ത്രി. 2017 മാർച്ച് മാസത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് യോഗി ആദിത്യനാഥ് എത്തുന്നത്.
അതായത് ടീറ്റ് പൂര്‍ണമായും തെറ്റാണ്. എഎന്‍ഐയും സമാനമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ അഭിമുഖം അടങ്ങുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവമുണ്ടായിരിക്കുന്നത്. ഇവർക്ക് ആജ് തക്ക് അടക്കമുള്ള മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഖാഫ് പഞ്ചായത്ത് ഇത്തരത്തില്‍ ഒരു ഉത്തരവിട്ട സമയത്ത് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, ബിജെപി നേതൃത്വത്തിലുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലാണ് വ്യാജപ്രചരണം നടക്കുന്നത്. എന്നാല്‍, രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നതാണെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.