ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തുന്നു.

VG Amal
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തുന്നു.

ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഈ മാസം 22 മുതല്‍ 29 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു.

കൊറോണ വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.

കുട്ടികളും പ്രായമുള്ളവരും വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും, ജനപ്രതിനിധികളോ സര്‍ക്കാര്‍ ജോലിക്കാരോ ആരോഗ്യപ്രവര്‍ത്തകരോ, വൈദ്യസഹായം ആവശ്യമുള്ളവരോ അല്ലാത്ത 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രധാന അറിയിപ്പ്. 

ഇത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

Find Out More:

Related Articles: