ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കവിഞ്ഞു.

VG Amal
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കവിഞ്ഞു.

യൂറോപ്പില്‍ മാത്രം 5000 ത്തിലധികം പേര്‍ മരിച്ചു.

ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ വർധിച്ചതായി ആണ് കണക്കുകൾ പുറത്തുവരുന്നത്. 

വെള്ളിയാഴ്ച മാത്രം 627 പേര്‍ മരിച്ചെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് നിരക്കാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനോടകം തന്നെ മരണസംഖ്യയില്‍ ചൈനയെ മറികടന്ന ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 4032 ആയികഴ്ഞ്ഞു. 

സ്‌പെയിനില്‍ മരണസംഖ്യ ആയിരം കടന്നു. 166 രാജ്യങ്ങളിലായി പടര്‍ന്ന കോവിഡ് 19 മഹാമാരി ഇതിനകം 260,000 പേരിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വൈറസിന്റെ പ്രധാന ഉറവിടമായിരുന്ന ചൈനയില്‍ 87,000 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Find Out More:

Related Articles: