തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നതായി ചങ്ങനാശേരി എം.എല്‍.എ. സി.എഫ്. തോമസ്

VG Amal
പായിപ്പാട്ട് പ്രതിഷേധിക്കുന്ന അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നേരത്തേതന്നെ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നതായി ചങ്ങനാശേരി എം.എല്‍.എ. സി.എഫ്. തോമസ് പറഞ്ഞു. 

വര്‍ഷങ്ങളായി പായിപ്പാട്ട് കഴിയുന്നവരാണ് ഇവരില്‍ പലരും. ഇവിടെ ഉണ്ടായിരുന്നതില്‍ പകുതിയിലധികം ആളുകള്‍ നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. 60 ശതമാനത്തോളം പോയി.

ബാക്കിയെല്ലാവരും ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും ട്രെയിന്‍ ഇല്ലാത്തതിനാല്‍ പോകാന്‍ സാധിച്ചില്ല. മധ്യതിരുവതാംകൂറില്‍ പല സ്ഥലങ്ങളില്‍ പോകുന്നവരാണ് ഇവര്‍, 

ഇവര്‍ക്ക് ഭക്ഷണത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ഥിച്ചത് അനുസരിച്ച് ജില്ലാ കളക്ടര്‍ പ്രത്യേക കോണ്‍ഫറന്‍സ് വിളിച്ചിരുന്നു. യോഗത്തില്‍ ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി തഹസില്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ടും ഉണ്ടാിരുന്നതായി സി.എഫ്. തോമസ് വക്തമാക്കി. 

Find Out More:

Related Articles: