പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

VG Amal
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിസെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ആക്കി പുനഃക്രമീകരിച്ചു.

പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുകയും സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ചും പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ സുരക്ഷിതത്വം

കണക്കിലെടുത്തുമാണ് എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. 

അവശ്യ സര്‍വീസായി ആയി പ്രഖ്യാപിച്ചിട്ടുള്ള പെട്രോള്‍ പമ്പുകളുടെ ജില്ലയിലെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാക്കിയാണ് നിജപ്പെടുത്തിയത് . എന്നാല്‍ നിയോജകമണ്ഡലം പരിധിയിലും സിറ്റിയിലും ഒരു പെട്രോള്‍ പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഓരോ താലൂക്കിലും നാഷണല്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതാണ് .

കൂടാതെ ഏഴുമണിക്ക് അടച്ച പമ്പുകള്‍ അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ തുറന്ന് ഇന്ധനം നല്‍കുന്നതിലേക്കായി ഉത്തരവാദിത്തപ്പെട്ട ഒരാളുടെ ഫോണ്‍നമ്പര്‍ പമ്പുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.

Find Out More:

Related Articles: