മദ്യം വി​തരണം ചെയ്യാമെന്ന സർക്കാർ ഉത്തരവ് ​ഹൈക്കോടതി സ്റ്റേ ചെയ്തു.

VG Amal
ലോക്ഡൗൺ കാലത്ത് വിത്ത്ഡ്രോവൽ സിൻഡ്രം ഉള്ളവർക്ക് മദ്യം വി​തരണം ചെയ്യാമെന്ന സർക്കാർ ഉത്തരവ് ​ഹൈക്കോടതി സ്റ്റേ ചെയ്തു.

ടി.എൻ.പ്രതാപൻ എംപിയുടെ ഹർജിയിൽ മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. 

മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്റ്റേ ചെയ്തു.

ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാൾക്ക് ആഴ്ചയിൽ മൂന്ന് ലിറ്റർ മദ്യം ലഭ്യമാക്കാമെന്നായിരുന്ന സർക്കാരിന്റെ ഉത്തരവ്. ഡോക്ടർമാർ മദ്യം കുറിക്കില്ലെങ്കിൽ പിന്നെ ഉത്തരവുകൊണ്ട് എന്ത് പ്രയോജനമെന്നും കോടതി ചോദിച്ചു.

ഐഎംഎ ഉ​ൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ സർക്കാർ ഉത്തരവിന് എതിരെ രംഗത്തെത്തിയിരുന്നു. ഡോക്ടർമാരുടെ ധാർമികയെ ചോദ്യം ചെയ്യുന്നതാണ് ഈ ഉത്തരവ് എന്നും കോടതി പറഞ്ഞു. 

സർക്കാർ ഉത്തരവ് യുക്തിരഹിതമാണ്, ഡോക്ടർമാരെ അ‌വഹേളിക്കുന്നതിന് തുല്യമാണ് ഉത്തരവ്, മദ്യാസക്തി ഉള്ളവർക്ക് ചികിത്സലഭ്യമാക്കുകയാണ് വേണ്ടത്, മദ്യം എത്തിച്ചു നൽകുക എന്നതല്ല അ‌തിനുള്ള പരിഹാരം തുടങ്ങിയ വാദങ്ങൾ അ‌ംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.

Find Out More:

Related Articles: