24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 328 കൊറോണ വൈറസ് കേസുകള്‍.

VG Amal
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 328 കൊറോണ വൈറസ് കേസുകള്‍.

24 മണിക്കൂറിനിടെ രാജ്യത്ത് 12 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഇതോടെ രാജ്യത്ത് ആകെ മരണം 50 ആയി. ആകെ വൈറസ് ബാധിതരുടെ എണ്ണം 1965 ആയതായും മന്ത്രാലയം വ്യക്തമാക്കി.

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട 9000 തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 1,306 പേര്‍ വിദേശികളാണ്.

മുഴുവന്‍ ആളുകളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മുംബൈയിലെ ധാരാവിയില്‍ 56 വയസ്സുള്ള ഒരാള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതിനു പിന്നാലെ ഒരു ശുചീകരണ തൊഴിലാളിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ പരിസരത്തെ കെട്ടിടങ്ങള്‍ അടച്ചുപൂട്ടിയതായും പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കം രാജ്യത്ത് ഇതുവരെ 50 ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥീരീകരിച്ചവരില്‍ 151 പേര്‍ക്ക് ചികിത്സയിലൂടെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

Find Out More:

Related Articles: