ദുരന്ത നിവാരണ നിധിയില്‍ നിന്ന് സംസ്ഥാനത്തിന് കൂടുതല്‍ പണം കിട്ടണമെന്ന് ആഗ്രഹിക്കുന്നതിലോ ചോദിക്കുന്നതിലോ തെറ്റില്ല.
എന്നാല്‍ ദുരന്തനിവാരണ നിധിയില്‍ നിന്നും പണം അനുവദിച്ചിട്ടും അവഗണനമെന്ന് ആവര്‍ത്തിക്കുന്നത് സത്യെത്ത മറച്ചുപിടിക്കലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.
കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുമ്പോഴേല്ലാം ഈ ആരോപണം കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ഉയരാറുണ്ട്.
ഈ തന്ത്രം മോഡി സര്‍ക്കാരിനെതിവെ വിലപ്പോവില്ല. കാരണം, കേരളം അവഗണിക്കപ്പെട്ടോ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
കേന്ദ്രം പിരിക്കുന്ന നികുതിപ്പണം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നത് ധനകാര്യ കമ്മീഷന്‍ നിശ്ചയിക്കുന്ന മാനദണ്ഡമനുസരിച്ചാണ്. ദുരന്ത നിവാരണ ഫണ്ട്.
വീതിക്കുന്നതിലും 15ം ധനകാര്യ കമ്മീഷന്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുണ്ട്.
ഈ വര്‍ഷം 419 കോടി രൂപയാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 86% അധികം.
രാജ്യത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നാണ്.
ദുരന്തങ്ങളോട് ആദ്യം പ്രതികരിക്കുന്നതും സംസ്ഥാനങ്ങളാണ്.
രക്ഷാപ്രവര്‍ത്തനം, ഒഴിപ്പിക്കല്‍, ആശ്വാസ നടപടികള്‍ എല്ലാം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. അധിക സാമ്പത്തിക, സാങ്കേതിക സഹായം മകന്ദ്രസര്‍ക്കാര്‍ പങ്കുവഹിക്കുന്നു.
മുന്‍പു കിട്ടിയതിന്റെയും ചെലവഴിവഴിച്ചതിന്റെയും അടിസ്ഥാനത്തിലാണ് 13, 14 ധനകാര്യ കമ്മീഷനുകള്‍ വിഹിതം തീരുമാനിച്ചിരിക്കുന്നത്.
ഇത് അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്നതിനാല്‍ ചെലവിനോടൊപ്പം സംസ്ഥാനത്തിന്റെ വിസ്തീര്‍ണം ,
ജനസംഖ്യ, അപകടസാധ്യത എന്നിവ കൂടി കണക്കിലെടുക്കണമെന്നാണ് 15ാം കമ്മീഷന്റെ നിര്‍ദേശമെന്നും വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു.
Find Out More: