ഇന്ത്യ ചൈന പ്രശ്നം രൂക്ഷമാക്കുന്നു

VG Amal

ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും വന്‍ ചര്‍ച്ചകളും മറ്റും നടത്തുമ്പോള്‍ ചൈന അതിര്‍ത്തിയില്‍ നൂറു കണക്കിന് പട്ടാളക്കാരെ വിന്യസിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വരുന്നു .

ചൈനയുടെ സൈനികര്‍ അതിര്‍ത്തിയില്‍ പരിശീലനം നടത്തുന്ന വീഡിയോയുമായി അന്താരാഷ്ട്ര ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് പുതിയ ആശങ്കയ്ക്ക് കാരണം.

 

നൂറുകണക്കിന് ചൈനീസ് സൈനികര്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആയുധപരിശീലനം നടത്തുന്ന വീഡിയോ പത്രം ട്വീറ്റ് ചെയ്തു. മെയ് 14ന് ചൈന നടത്തിയ സൈനിക അഭ്യാസത്തിന്റെ വീഡിയോ ആണ് ഇതെന്നാണ് സംശയം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഒരു പിഎല്‍എ വ്യോമസേനയുടെ ബ്രിഗേഡും ചേര്‍ന്നാണ് സൈനികാഭ്യാസം നടത്തുന്നതാണ് ദൃശ്യങ്ങളെന്നാണ് പ്രാഥമിക നിഗമനം. 

 

ഏതാനും മണിക്കൂറുകളാണ് സൈന്യത്തിന്റെ പ്രകടനം. മണിക്കൂറുകള്‍ നീണ്ട സൈനിക അഭ്യാസത്തില്‍ നൂറുകണക്കിന് സൈനിക ഉപകരണങ്ങളും ആയുധസജ്ജമായ വാഹനങ്ങളും വന്‍തോതിലുളള സാധനസാമഗ്രികളും ഉള്‍പ്പെടുത്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തിയിലെ ആവശ്യം അനുസരിച്ച് സൈനികരെ എളുപ്പം എത്തിക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന ചൈനീസ് വിദഗ്ധര്‍ വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലും സെന്‍ട്രല്‍ ചൈനയില്‍ നിന്ന് വടക്ക് പടിഞ്ഞാറുളള ഉയര്‍ന്ന പ്രദേശത്തേക്ക് പോകാന്‍ സൈന്യം വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമേ എടുത്തുളളൂ എന്നാണ് വീഡിയോയ്ക്ക് ഒപ്പം ഗ്ലോബല്‍ ടൈംസ് കുറിച്ചിരിക്കുന്നത്.

 

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുളള തന്ത്രങ്ങളുടെ ഭാഗമാണ് ഇതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതിനിടെയാണ് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം ചൈന പിടിച്ചെടുത്തിരിക്കുന്നതായും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

ഗാല്‍വന്‍ താഴ്വരയിലും പാംഗോങ് തടാകത്തിന്റെ വടക്കന്‍ കരയിലുമായി 60 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ചൈന കൈയ്യടക്കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസമാണ് ചൈനയുടെ കയ്യേറ്റം എന്നാണ് വാര്‍ത്ത. ലഡാക്കില്‍ ഒരു മാസത്തോളമായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു

 

 

കമാന്‍ഡര്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ അതിന് പിറകേയാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നീക്കം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

 

Find Out More:

Related Articles: