കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ കെട്ടിയിട്ടിരിക്കുന്നു; മുഘ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ!

Divya John
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ  സിദ്ദിഖ് കാപ്പനെ കെട്ടിയിട്ടിരിക്കുന്നു; മുഘ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ! കൊവിഡ് ബാധിച്ച സിദ്ദിഖ് കാപ്പൻ്റെ സ്ഥിതി ഗുരുതരമാണെന്നും സിദ്ദിഖ് കാപ്പന് ചികിത്സ ലഭിക്കുന്നില്ലെന്നുമാണ് ഭാര്യ ആരോപിക്കുന്നത്. സിദ്ദിഖ് കാപ്പനെ കട്ടിലിൽ ചങ്ങല ഉപയോഗിച്ച് കെട്ടിയിരിക്കുകയാണെന്നും ശുചിമുറിയിൽ പോലും പോകാൻ അനുവദിക്കുന്നില്ലെന്നും ഭാര്യ റൈഹാനത്ത് ആരോപിച്ചു.യുപി പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ്റെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഭാര്യ.





 കഴിഞ്ഞ മൂന്ന് മാസമായി സിദ്ദിഖ് കാപ്പൻ്റെ അവസ്ഥ ഇതാണെന്ന് ഭാര്യ ആരോപിച്ചു. ഇന്നലെ പുലർച്ചെ കട്ടിലിൽ നിന്ന് വീണു കാലിനു പൊട്ടലേറ്റതായും ഭാര്യ വ്യക്തമാക്കി. രോഗം ബാധിച്ച കാപ്പനെ ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും കുപ്പിയിലാണ് മൂത്രമൊഴിക്കുന്നതെന്നുമാണ് ആരോപണം. വാർത്താ ചാനലായ ഏഷ്യാനെറ്റിനോടായിരുന്നു റൈഹാനത്തിൻ്റെ പ്രതികരണം. യുപിയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്രസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി പോകവേയാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്ര്റ് ചെയ്തത്. രാജ്യദ്രോഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ധനസമാഹരണം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സിദ്ദിഖ് കാപ്പനെതിരെയുള്ളത്.





 അതേസമയം, കൊവിഡ് 19 ബാധിച്ച സിദ്ദിഖ് കാപ്പൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇപ്പോൾ മധുരയിലെ കെഎം മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ. എന്നാൽ അനുദിനം ആരോഗ്യാവസ്ഥ മോശമായി വരികയാണെന്നും ഇപ്പോൾ കഴിയുന്ന ആശുപത്രിയിൽ നിന്ന് സിദ്ദിഖ് കാപ്പനെ മാറ്റണമെന്നും റൈഹാനത്ത് ആവശ്യപ്പെട്ടു. രാജ്യദ്രോഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ധനസമാഹരണം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സിദ്ദിഖ് കാപ്പനെതിരെയുള്ളത്.




സിദ്ദിഖ് കാപ്പനെ ശുചിമുറിയിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും ആശുപത്രിയിലെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണെന്നുമാണ് ഭാര്യ റൈഹാനത്ത് വാർത്താ ചാനലിനോട് പറഞ്ഞത്. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞിരുന്നു. ഒപ്പം മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യം.  അനുദിനം ആരോഗ്യാവസ്ഥ മോശമായി വരികയാണെന്നും ഇപ്പോൾ കഴിയുന്ന ആശുപത്രിയിൽ നിന്ന് സിദ്ദിഖ് കാപ്പനെ മാറ്റണമെന്നും റൈഹാനത്ത് ആവശ്യപ്പെട്ടു.

Find Out More:

Related Articles: