നരേന്ദ്ര മോദിയുടെ ബന്ധുവിലൊരാൾ കോവിഡ് ബാധിച്ച് മരിച്ചു!

Divya John
നരേന്ദ്ര മോദിയുടെ ബന്ധുവിലൊരാൾ കോവിഡ് ബാധിച്ച് മരിച്ചു! അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നര്‍മ്മദബെന്‍ മോദി ആണ് അന്തരിച്ചത്. 80 വയസായിരുന്നു ഇവർക്ക്. അഹമ്മദാബാദിലെ ന്യൂ റണിപ് പ്രദേശത്ത് മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു നര്‍മ്മദബെൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതൃസഹോദരന്‍റെ ഭാര്യയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.





നര്‍മ്മദബെനിന്‍റെ ഭർത്താവ് ജഗ്ജീവ്ദാസ് വർഷങ്ങൾക്ക് മുൻപ് തന്നെ മരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പിതാവ് ദാമോദര്‍ ദാസിന്‍റെ സഹോദരനാണ് ജഗ്ജീവ്ദാസ്. മോദിയുടെ പിതൃസഹോദരന്‍റെ ഭാര്യയുടെ നിര്യാണത്തിൽ നിരവധി രാഷ്ട്രീയ നേതാക്കൾ അനുശോചനം അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. "ഞങ്ങളുടെ അമ്മായി നര്‍മ്മദാബെന്‍ സിവില്‍ ആശുപത്രിയില്‍ പത്ത് ദിവസം മുന്‍പ് പ്രവേശിപ്പിക്കപ്പെട്ടിരുന്നു, കൊവിഡ് ബാധയെത്തുടർന്ന് അവരുടെ ആരോഗ്യ നില വളരെ മോശമായിരുന്നു, ഇന്ന് അവര്‍ വിടവാങ്ങി" പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ളാദ് മോദി വാർത്താ ഏജൻസിയായ പിടിഐയോട് പറ‍ഞ്ഞു.





 പുതിയ കൊവിഡ് കേസുകളില്‍ 47.67 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടകം, കേരളം, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണെന്നത് സംസ്ഥാനത്തിനും ആശങ്ക ഉയർത്തുകയാണ്. കേരളത്തിൽ ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നും രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരുന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിദിന കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.





2771 പേര്‍ മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 1,97,894 ആയി ഉയർന്നിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കടെ ആക്ടീവ് കേസുകൾ 255 ശതമാനമാണ് വർധിച്ചത്. രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെ‍ഡുകളുടെ എണ്ണം വ‍ർധിപ്പിക്കും. ജനിതക വ്യതിയാനം ബാധിച്ച വൈറസുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വന്ന വിവരങ്ങൾ ഗൗരവത്തിൽ കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ റെയിൽവെ സ്‌റ്റേഷൻ, എയർ പോർട്ട് എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.




 പത്തനംതിട്ട ജില്ലയിൽ കൺസ്ട്രക്ഷൻ സൈറ്റുകൾ, ബേക്കറി തുടങ്ങിയ ഇടങ്ങളിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾക്കിടയിൽ കൊവിഡ് രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികൾ കൂടുതലായുള്ള ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 


Find Out More:

Related Articles: