പാർട്ടിയെ വെന്റിലേറ്ററിലാക്കി; മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ! ഇനിയും സ്ഥാനത്ത് കടിച്ചു തൂങ്ങിയാൽ അടിച്ചിറക്കുമെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. എംഎൽഎ ഹോസ്റ്റലിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി തിരുവനന്തപുരത്ത് പോസ്റ്റർ."കെപിസിസിയിലെ സുഖ ജീവിതം ഉപേക്ഷിക്കുമെന്നോ ശിവ ശിവ. ചിന്തിക്കാൻ പോലും വയ്യ. പ്രവർത്തകരിൽ നിന്നും പിരിച്ച കോടികളുടെ ഫണ്ട് പിന്നെ ആര് ചെലവഴിക്കും. കുടുംബത്തിനൊപ്പം ആർഭാട ജീവിതം ആര് നയിക്കും. ഒരു ജോലിയുമെടുക്കണ്ട. ആരോടും പറയണ്ട. ചോദ്യം ചോദിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറയാം. തടിതപ്പാം." പോസ്റ്ററിൽ പറയുന്നു."പാർട്ടിയെ വെന്റിലേറ്ററിലാക്കി ഇനി ശവദാഹംകൂടി നടത്തിയെ മാറുള്ളൂ എന്നാ പറയുന്നേ. കടിച്ചു തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരും. സേവ് കോൺഗ്രസ്.
" എന്നാണ് പോസ്റ്ററിൽ പറയുന്നത്. കോൺഗ്രസിന്റെ കനത്ത തോൽവിക്കു പിന്നാലെ മുല്ലപ്പള്ളി സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കില്ലെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്. പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. അതേസമയം മോദിയെയും, ബിജെപിയെയും വിമർശിച്ചതിന്റെ തുടർന്ന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയെന്ന് കവി സച്ചിദാനനന്ദൻ.
കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ചുള്ള തമാശ കലർന്ന വീഡിയോയും മോഡിയെക്കുറിച്ച് 'കണ്ടവരുണ്ടോ' എന്ന നർമ്മം കലർന്ന പരസ്യവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്കേർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ കമ്മ്യൂണിറ്റി സ്റ്റാന്റേർഡ് ലംഘിച്ചുവെന്നാണ് പറയുന്നത്. ഇന്ന് രാത്രി വിലക്ക് തീരും. ഇന്ന് കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള ലാൻസെന്റിന്റെ ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തനിക്ക് "You are trying to post something other people on Facebook have found abusive" എന്ന മെസേജ് ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു.
തന്നെപ്പോലുള്ളവരുടെ പ്രൊഫൈലുകൾ നിരീക്ഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഫലിതം നിറഞ്ഞ ഒരു കമന്റിട്ടതിന് ഏപ്രിൽ 21 ന് താക്കീത് ലഭിച്ചിരുന്നു. മുമ്പും പല കമന്റുകളും അപ്രത്യക്ഷമായിട്ടുണ്ട്. അടുത്ത തവണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് 21 ന് വ്യക്തമാക്കിയിരുന്നു. മെയ് ഏഴിന് ലഭിച്ച അറിയിപ്പിൽ പോസ്റ്റ് ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും ലൈക്ക് ചെയ്യുന്നതിനും 24 മണിക്കൂറത്തേക്ക് വിലക്കേർപ്പെടുത്തുകയാണെന്നും 30 ദിവസത്തേക്ക് ലൈവിൽ പ്രത്യക്ഷപ്പെടരുതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.