മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെന്നുവെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാനാവില്ലയെന്ന് എ വിജയരാഘവൻ!

Divya John
മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെന്നുവെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാനാവില്ലയെന്ന് എ വിജയരാഘവൻ! പ്രതിപക്ഷം അസൂയ പൂണ്ടിരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ.  ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിൽ അസൂയപൂണ്ടെന്നും, മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെന്നു കരുതി സത്യപ്രതിജ്ഞ നടത്താതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതിൽ അസൂയപൂണ്ടിരിക്കുകയാണ്. എൽഡിഎഫിന്റെ ഭരണത്തുട‍ർച്ച അവർക്ക് സഹിക്കാൻ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ബഹിഷ്കരിക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെന്നുവെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാൻ കഴിയില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേ‍ർത്തു.ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം ആളുകൾ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തുമെന്നാണ് സ‍ർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.


നിയുക്ത മന്ത്രിമാർക്കും ഗവർണ‍ർക്കും സത്യപ്രതിജ്ഞ വേദിയിൽ സാമൂഹിക അകലം പാലിച്ചിരിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥികൾക്കായി രണ്ട് പന്തലും ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള സ്ക്രീനിലൂടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാം. പുതുയുഗ പിറവിക്ക് തുടക്കം കുറിക്കുന്ന സത്യപ്രതിജ്ഞാ ദിനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബാംഗങ്ങൾ അഭിമാനപൂർവ്വം സന്തോഷം പങ്കിടാൻ തയ്യാറാകണമെന്ന് എ വിജയരാഘവൻ ആഹ്വാനം ചെയ്തു. സത്യപ്രതിജ്ഞാ ദിവസം വഴിയോരങ്ങളിൽ ആഹ്ലാദം അലയടിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ ദൗ‍ർഭാഗ്യകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. അതുകൊണ്ട് ഗൃഹാങ്കണങ്ങളിൽ ആഹ്ലാദം അലയടിക്കണമെന്ന് എൽഡിഎഫ് കൺവീന‍ർ പറഞ്ഞു. അതേസമയം പാർട്ടി സ്വീകരിച്ചത് രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനമാണെന്ന് അദ്ദേഹം വിശദീകരിച്ചു.


എല്ലാം പരിഗണിച്ചാണ് പാർട്ടി തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും ഈ തീരുമാനമാണ് ജനങ്ങൾക്ക് മുന്നിലുള്ളതെന്നും എ വിജയരാഘവൻ വ്യക്തമാക്കി. വലിയ വിജയമാണ് തെരഞ്ഞെടുപ്പിൽ സിപിഎം ന്േടിയത്. ഇത് ജനകീയ അംഗീകാരമാണെന്നും ജനങ്ങൾക്ക് സർക്കാരിൽ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും എ വിജയരാഘവൻ വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സർക്കാർ പ്രവർത്തിക്കും. നാളെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്നത് ലളിതമായ ചടങ്ങായിരിക്കുമെന്നും എ വിജയരാഘവൻ വിശദീകരിച്ചു. 


ആരോഗ്യമന്ത്രി കെ കെ ശൈലജ അടക്കം നിലവിലെ മുഴുവൻ മന്ത്രിമാരെയും മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരാൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് തീരുമാനിച്ചത്. കെകെ ശൈലജ ഇത്തവണയും മന്ത്രിസഭയിൽ തുടരുമെന്ന റിപ്പോർട്ടുകൾ അവസാനനിമിഷം തെറ്റുകയായിരുന്നു. എന്നാൽ പാർട്ടി തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് കൺവീനർ കൂടിയായ എ വിജയരാഘവൻ്റെ പ്രതികരണം.

Find Out More:

Related Articles: