ബിജെപിയോടുള്ള മൃദു സമീപനം സുധാകരന്റെ മുഖമുദ്രയെന്ന് സിപിഎം! ബിജെപിയോടുള്ള മൃദു സമീപനം സുധാകരന്റെ എക്കാലത്തേയും മുഖമുദ്രയാണെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സുധാകരന്റേത് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യ എതിരാളി സിപിഎമ്മാണെന്നുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം.ബിജെപിയോടുള്ള മൃദു സമീപനം എല്ലാക്കാലത്തും സുധാകരന്റെ മുഖമുദ്രയാണ്. ഇക്കാര്യത്തിൽ സോണിയാ ഗാന്ധി അടക്കമുള്ള നേതൃത്വം മറുപടി പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
ബിജെപി മുഖ്യ ശത്രുവല്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവന കോൺഗ്രസ് വർഗീയതയുമായി സന്ധി ചേരുന്നതിന്റെ സൂചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത് കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം, സിപിഎം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ബിജെപിയുമായി സ്ഥിരം സഖ്യത്തിലേർപ്പെടാനുള്ള നീക്കമായെ ഇതിനെ കാണാൻ കഴിയൂ എന്നും സിപിഎം കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടായിരുന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.ഇതെല്ലാം ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മാണോ ബിജെപിയാണോ മുഖ്യ ശത്രുവെന്ന് പറയേണ്ടത് കോൺഗ്രസാണ്.
രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നപ്പോൾത്തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് കെപിസിസി പ്രസിഡന്റിന്റെ പരാമർശം.അതേസമയം, സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയും കോൺഗ്രസും സിപിഎമ്മിനെ ലക്ഷ്യമിട്ടാണ് നീങ്ങിയത്. അക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഔദ്യോഗികമാണോയെന്ന് അറിയേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണോ ഇത്? രാജ്യം സ്വീകരിക്കുന്ന പൊതു നിലപാടിൽ നിന്നും വ്യത്യസ്തമായ ഒന്നാണിത്.
അതേസമയം സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്നാരോപിച്ച് രമ്യാ ഹരിദാസ് എംപി ഗവർണർക്ക് പരാതി നൽകി. രാജ്ഭവനിൽ എത്തിയ ശേഷമാണ് അവർ പരാതി നൽകിയത്. നേരത്തെയും തനിക്കെതിരെ സമാനമായ രീതിയിൽ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ശക്തമായ നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്. ആലത്തൂർ പോലീസ് സ്റ്റേഷനു സമീപം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എംഎ നാസർ, ഗ്രാമപഞ്ചായത്ത് അംഗം നജീബ് എന്നിവർക്കെതിരെയാണ് രമ്യ പരാതി നൽകിയത്. സംഭവത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.