'ഏകാധിപതിയെന്ന് സ്വയം കരുതുന്ന രാഷ്ട്രീയ ക്രിമിനലുകളെ കീഴ്‌പ്പെടുത്തുക തന്നെ വേണം'; കെ സുധാകരൻ!

Divya John
'ഏകാധിപതിയെന്ന് സ്വയം കരുതുന്ന രാഷ്ട്രീയ ക്രിമിനലുകളെ കീഴ്‌പ്പെടുത്തുക തന്നെ വേണം'; കെ സുധാകരൻ! ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുന്നതിനൊപ്പം സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. ഒരു പിആർ ഏജൻസിക്കും അധികനാൾ കളവു പറഞ്ഞ് നിൽക്കാനാകില്ല. ഇനിയും ഇതു പോലെ പലതും പുറത്ത് വരാനുണ്ടെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സുധാകരൻ പറഞ്ഞു. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുന്നതിനൊപ്പം സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.





    ഒരു പിആർ ഏജൻസിക്കും അധികനാൾ കളവു പറഞ്ഞ് നിൽക്കാനാകില്ല. ഇനിയും ഇതു പോലെ പലതും പുറത്ത് വരാനുണ്ടെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സുധാകരൻ പറഞ്ഞു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞതെന്നും, ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പറഞ്ഞതോടെ പിണറായി ഉൾവലിഞ്ഞു. തനിക്ക് നേരെ ഉണ്ടായ ഗുരുതരമായ ഒരു ആരോപണത്തിനെതിരെ ഒരു രാഷ്ട്രീയ നേതാവ് നിയമപോരാട്ടം തുടങ്ങി വെക്കുകയും തുടർന്ന് അതിൽ നിന്നും സ്വയം പിൻവാങ്ങുകയും ചെയ്താൽ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അതിനർത്ഥമെന്നും സുധാകരൻ ചോദിച്ചു. മാഫിയ ബന്ധം ഉണ്ടെന്ന ജസ്‌റ്റിസ് കെസുകുമാരൻ്റെ ആരോപണത്തിൽ പിണറായി വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസയച്ചു.  




   സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പിണറായി നടത്തിയ നെറികേടിൻ്റെ ഒരുപാട് ഇരകൾ ഇന്നും വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ നാട്ടുഭാഷയിൽ അതിന് 'ഒറ്റപ്പൂതി' എന്ന് പറയും. അതിന്റെ ഇരകൾ നിശബ്ദരായി ആ പാർട്ടിയിൽ തന്നെയുണ്ട്. വിഎസ് മുതൽ എംഎ ബേബി, ശൈലജ ടീച്ചർ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. അവർക്കൊന്നും മറുത്ത് പറയാൻ ആകില്ല. അങ്ങനെ മറുത്ത് പറയാൻ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റ് കാരൻ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. ടിപി ചന്ദ്രശേഖരൻ അദ്ദേഹത്തിന്റെ പേര് കേട്ടൽ ഇന്നും പിണറായിക്ക് വിറളി പിടിക്കും. ഗുജറാത്ത് മോഡലിൽ മുസ്ലിം സമുദായത്തെ കൊള്ളയടിക്കാനും കൊല്ലാനും കാരണമായ തലശ്ശേരി കലാപത്തിൽ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് നോട്ടീസ് ഇറക്കിയ സിപിഐ ഇതുവരെ അത് തിരുത്തിയിട്ടില്ല.




  
 അതേസമയം ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരു നിലയിലും ബാധിക്കാൻ സാധ്യത ഇല്ലാത്ത ഒരു പഴയകാല സംഭവത്തിൻ്റെ ഓർമ്മപ്പെടുത്തൽ അദ്ദേഹത്തെ ഇത്രമേൽ ആഴത്തിൽ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും. ഇപ്പോൾ വിവാദമായിരിക്കുന്ന സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ അദ്ദേഹം ഇന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്ന് മുതൽ അവർ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റിവച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറാകുന്നൊ അന്ന് ഞാനും പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാമെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സുധാകരൻ വ്യക്തമാക്കി.
 
 
 

Find Out More:

Related Articles: