ആർ ബിന്ദുവിന്റെ ജയം റദ്ദാക്കണമെന്ന് ഹർജി! ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്നാണ് ആരോപണം. യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനാണ് പരാതിക്കാരൻ. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ള മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബാലറ്റ് പേപ്പറിലും പ്രഫ ബിന്ദു എന്നായിരുന്നു. ജനങ്ങളെ കബളിപ്പിച്ചാണ് ബിന്ദു വോട്ട് വാങ്ങിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രഫ ബിന്ദു എന്നാണ് എഴുതിയിരുന്നത്. ഇത് ബിന്ദുവിന്റെ അറിവോടെയാണെന്നാണ് ആരോപണം.
അതിനാൽ ബിന്ദുവിന്റെ വിജയം റദ്ദാക്കണമെന്നാണ് ഉണ്ണിയാടന്റെ ആവശ്യം. എതിർ സ്ഥാനാർത്ഥിയായ തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുരേഖകൾ ഇറക്കിയിരുന്നു. അതേസമയം കണ്ണൂർ സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ സംസ്ഥാനത്ത് ഗൂഢാലോചന നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ദുരുദ്ദേശപരമായ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. തെറ്റായ പ്രവണതകൾക്കെതിരെ ദശലക്ഷക്കണക്കിന് പ്രവർത്തകരെ അണിനിരത്തി ശക്തിയാർജ്ജിച്ച പ്രസ്ഥാനമാണ് സിപിഎം. വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടിലൂടെയാണ് ജനങ്ങളുടേയും സമൂഹത്തിന്റെയും വിശ്വാസം പാർട്ടി നേടിയത്.
ജനവിശ്വാസത്തിന്റെ അടിത്തറ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. അത്തരം പ്രവണതകളുള്ളവർ പാർട്ടിയിലേക്ക് കടന്നുകൂടാനും അനുവദിച്ചിട്ടില്ല. തെറ്റായ പ്രവണതകൾ തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് കാലാകാലങ്ങളിൽ നടത്തുന്ന സമ്മേളനങ്ങളിലും മറ്റും സ്വീകരിക്കാറ്. ഒരു ക്രിമിനൽ പ്രവർത്തനത്തേയും സഹായിക്കുന്ന സമീപനം സിപിഎം ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ള മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടിയെന്നാണ് ആരോപണം.
അത്തരം പ്രവണതകളുള്ളവർ പാർട്ടിയിലേക്ക് കടന്നുകൂടാനും അനുവദിച്ചിട്ടില്ല. തെറ്റായ പ്രവണതകൾ തിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് കാലാകാലങ്ങളിൽ നടത്തുന്ന സമ്മേളനങ്ങളിലും മറ്റും സ്വീകരിക്കാറ്. എളുപ്പത്തിൽ പണം നേടാനും, സ്വത്ത് സമ്പാദിക്കാനും വേണ്ടി തെറ്റായ പല കാര്യങ്ങളും സമൂഹത്തിൽ നടക്കുന്നുണ്ട് എന്നത് വസ്‌തുതയാണ്. ഏതെങ്കിലും ഒരു സിപിഎം അനുഭാവിയോ, ബഹുജന സംഘടനാ പ്രവർത്തകനോ അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പാർടി ഒപ്പം നിൽക്കാറുമില്ല.