കേരളത്തിന് പുതിയ ദേശീയ പാത: പിണറായി - ഗഡ്ഗരി കൂടിക്കാഴ്ച! കണ്ണൂർ വിമാനത്താവളം വഴി മേലെച്ചൊവ്വ - മട്ടന്നൂർ - വളവുപാറ - മാക്കൂട്ടം - വിരാജ്പേട്ട - മടിക്കേരി - മൈസർ എന്നിങ്ങനെ നീളുന്ന പാതയുടെ കേരളം ഉൾപ്പെടുന്ന ഭാഗമാണ് ദേശീയ പാതയായി ഉയർത്തുവാൻ കേന്ദ്രം തയ്യാറാകുന്നത്. ഇത് സംബന്ധിച്ച കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയതായി മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന പാത ദേശീയപാതയായി ഉയർത്തുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റർ റിങ്റോഡ് നിർമ്മിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകൾ കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി.
ദേശീയപാതയ്ക്ക് പുറമെ സംസ്ഥാനത്തെ 11 റോഡുകൾ ഭാരത് മാല പദ്ധതിയിൽൽ ഉൾപ്പെടുത്താനും ബുധനാഴ്ച ഇരുവരും നടത്തിയ ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും. അതേസമയം, വലിയ ബാധ്യതകൾ വരുന്ന പദ്ധതികൾ നടപ്പാക്കുമ്പോൾ നിർമാണ സാമഗ്രികളുടെ നികുതിയിൽ സംസ്ഥാനം ഇളവ് നൽകണമെന്ന നിർദ്ദേശം കേന്ദ്ര മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാനം വഹിക്കുന്ന ചെലവിന് തുല്യമായ ഓഹരി പങ്കാളിത്തവും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. തിരുവനന്തപുരം തെൻമലയെ ബന്ധിപ്പിക്കുന്ന 72 കിലോമീറ്റർ.
ഹോസ്ദുർഗ് - പാണത്തൂർ - ഭാഗമണ്ഡലം - മടിക്കേരി വരെയുള്ള കേരളത്തിലൂടെ കടന്നുപോകുന്ന 57 കിലോമീറ്റർ. ചെർക്കള - കല്ലിടുക്ക വരെയുള്ള കേരളത്തിലൂടെ കടന്നുപോകുന്ന 28 കിലോമീറ്റർ. വടക്കാഞ്ചേരി - പൊള്ളാച്ചി റോഡ്.
തിരുവനന്തപുരം അന്താരാഷ്ട്ര സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞ കരമന കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലയുടെ രണ്ടാംഘട്ടത്തിലെ റോഡുകൾ. തലസ്ഥാന നഗരിയുടെ വളർച്ചയ്ക്ക് പ്രയോജനമാവുന്ന പദ്ധതിക്ക് 4500 കോടി രൂപയാണ് മതിപ്പ് ചെലവ് ഉണ്ടാകുന്നത്. ഇത് നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
കൽപ്പറ്റയ്ക്കടുത്തുള്ള ജങ്ഷൻ മുതൽ മാനന്തവാടി വരെയുള്ള 50 കിലോമീറ്റർ. എൻ എച്ച് 183 എയുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെയുള്ള 17 കിലോമീറ്റർ. എൻ എച്ച് 183 എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ എച്ച് ളാഹയ്ക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കിലോമീറ്റർ വരെ. ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വാഴൂർ പതിനാലാം മൈൽ വരെയുള്ള 50 കിലോമീറ്റർ. കായംകുളം മുതൽ തിരുവല്ല ജങ്ഷൻ വരെയുള്ള 23 കിലോമീറ്റർ. വിജയപുരത്തിന് അടുത്തുള്ള ജങ്ഷൻ മുതൽ ഊന്നുക്കല്ലിനടത്തുള്ള ജങ്ഷൻ വരെ 45 കിലോമീറ്റർ വരെയും.