എകെ ശശീന്ദ്രന്റെ രാജി വേണ്ടെന്ന നിലപാടിൽ സിപിഎമ്മും എൻസിപിയും!

Divya John
എകെ ശശീന്ദ്രന്റെ രാജി വേണ്ടെന്ന നിലപാടിൽ സിപിഎമ്മും എൻസിപിയും! മന്ത്രിയെ ന്യായീകരിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ നേരത്തെ രംഗത്തെത്തിയിരുന്നു. ശശീന്ദ്രൻ ഫോൺ ചെയ്തത് പാർട്ടിയിലെ പ്രശ്നം പരിഹരിക്കാൻ ആണെന്നാണ് പി സി ചാക്കോയുടെ നിലപാട്. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ഇടപെടൽ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  എൻസിപി നേതാവ് യുവതിയുടെ കയ്യിൽ കേറി പിടിച്ചെന്ന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടന്ന ആരോപണത്തിൽ മന്ത്രി എകെ ശശീന്ദ്രൻ രാജിവെച്ചേക്കില്ല.  





  ആക്ഷേപങ്ങളിൽ പരിശോധന വേണമെന്ന് എകെജി സെൻററിൽ ചേർന്ന സിപിഎം അവെയ്‌ലബിൾ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. എകെ ശശീന്ദ്രൻറെ രാജി തൽക്കാലം വേണ്ടെന്ന് നേതൃത്വം സിപിഎം നേതൃത്വം തീരുമാനിച്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. താൻ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി ശ്രദ്ധാപൂർവം കേട്ടുവെന്നാണ് ശശീന്ദ്രൻ നേരത്തെ പ്രതികരിച്ചത്. എൻസിപിയിലെ ആഭ്യന്തര പ്രശ്നത്തിലാണ് ഇടപെട്ടതെന്ന ശശീന്ദ്രൻറെ വിശദീകരണം പാർട്ടി നേതൃത്വവും മുന്നണി നേതൃത്വവും ഉൾക്കൊള്ളുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.





  ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും എ കെ ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രി വിഷയത്തിൽ ഇടപെടണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. ശശീന്ദ്രൻ ഇടപെട്ടാൽ പ്രശ്നം തീരുമെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. കേസ് ഒത്തുതീർക്കണമെന്ന് ശശീന്ദ്രൻ സംഭാഷണത്തിൽ പറഞ്ഞിട്ടില്ല- പി സി ചാക്കോ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ വിവാദ വിഷയത്തിൽ പ്രതികരിച്ച എൻസിപി അധ്യക്ഷൻ പിസി ചാക്കോ മന്ത്രിയെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു സംസാരിച്ചത്. 





  പാർട്ടിയിലെ പ്രശ്നം പരിഹരിക്കാൻ ആയിരുന്നു ഫോൺ കോളെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല സ്ത്രീസുരക്ഷയുടെ പ്രധാന്യം ഉയർത്തിക്കാട്ടി സർക്കാർ വിപുലമായ പ്രചാരണം നടത്തുന്നതിനിടെയാണ് പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ഇരയുടെ അച്ഛനുമായി സംസാരിക്കുന്നതിൻ്റെ ശബ്ദരേഖ പുറത്തു വന്നത്. യുവതിയുടെ അച്ഛനെ ഫോണിൽ വിളിച്ച സംഭവം മന്ത്രി നിഷേധിച്ചിരുന്നില്ല. കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പീഡനക്കേസ് ആണെന്നു അറിഞ്ഞതോടെ പിന്മാറിയെന്നാണ് ശശീന്ദ്രൻ പറയുന്നത്.


Find Out More:

Related Articles: