രാഹുൽ ഗാന്ധി ഇന്ധനവിലയ്ക്കെതിരെ സൈക്കിളോടിച്ചിട്ട് കാര്യമില്ലെന്ന് പിസി ചാക്കോ!

frame രാഹുൽ ഗാന്ധി ഇന്ധനവിലയ്ക്കെതിരെ സൈക്കിളോടിച്ചിട്ട് കാര്യമില്ലെന്ന് പിസി ചാക്കോ!

Divya John
 രാഹുൽ ഗാന്ധി ഇന്ധനവിലയ്ക്കെതിരെ സൈക്കിളോടിച്ചിട്ട് കാര്യമില്ലെന്ന് പിസി ചാക്കോ! പ്രതീകാത്മകമായ ഒരുപാട് പ്രതിഷേധങ്ങൾ നമ്മൾ നടത്താറുണ്ട്. രാഹുൽ പ്രതീകാത്മക സമരമായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാകുക. പക്ഷേ രാഹുൽ ഗന്ധിയെപ്പോലുള്ള ഒരാൾ പ്രതീകാത്മക സമരം മാത്രം നടത്തിയാൽ മതിയോ? പിസി ചാക്കോ ചോദിച്ചു. ഇന്ധന വിലവർദ്ധനവിനെതിരെ രാഹുൽ ഗാന്ധി സൈക്കിൾ യഞ്ജം നടത്തിയിട്ടു കാര്യമില്ലെന്ന് എൻസിപി നേതാവ് പിസി ചാക്കോ. കൂടുതൽ ഗൗരവമുള്ള പ്രതിഷേധങ്ങളാണ് നടത്തേണ്ടതെന്നും പിസി ചാക്കോ പറഞ്ഞു. അമ്പത് പൈസ പെട്രോളിന് കൂടുമ്പോൾ ട്രെയിൻ തടഞ്ഞിരുന്ന ആളുകൾ, അമ്പത് രൂപ പെട്രോളിന് ആക്കുമെന്ന് പറഞ്ഞിരുന്ന ആളുകൾ പെട്രോളിന് നൂറ് രൂപയായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.


    രാഹുൽ ഗാന്ധിയെപ്പോലുള്ള ആളുകൾ ഇന്ത്യയിലെ പ്രതിപക്ഷത്തെ സംഘടിപ്പിച്ച് സമരത്തിന് തീകൊളുത്തേണ്ട സമയം വൈകിയെന്നും അദ്ദേഹം പറഞ്ഞു. പ്രതീകാത്മകമായ സമരമാണ് രാഹുൽ ഉദ്ദേശിച്ചതെങ്കിൽ തെറ്റ് പറയാനാകില്ല. പക്ഷേ അത്ര നിസാരമായി കൈകാര്യം ചെയ്യാവുന്ന വിഷയമല്ല പെട്രോൾ വിലവർദ്ധനവെന്നും പിസി ചാക്കോ പറഞ്ഞു. കേരളത്തിൽ സുധാകരൻ ഉച്ചത്തിൽ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. അണികളുടെ പിന്തുണ വേണ്ടേ? ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അദ്ദേഹത്തോട് സഹകരിക്കുമോ എന്നതാണ് കാണേണ്ട കാര്യം. സുധീരൻ സുധാകരനേക്കാൾ ശക്തിയുള്ള ആളാണ്. പക്ഷേ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അദ്ദേഹത്തോട് സഹകരിച്ചില്ല. സുധീരന് രാജിവെയ്ക്കേണ്ടിയും വന്നു.



   മുല്ലപ്പള്ളി വന്നിട്ടും നിർവ്വികാരനായി നിൽക്കാനേ കഴിഞ്ഞുള്ളൂ. രണ്ട് ഗ്രൂപ്പും പിന്തുണച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കെസി വേണുഗോപാൽ വിചാരിച്ചാൽ കോൺഗ്രസിനെ നന്നാക്കാനും നശിപ്പിക്കാനും പറ്റില്ലെന്ന് ചാക്കോ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് ഓറിയന്റഡ് പാർട്ടിയാണ് അതിനാൽ പ്രസിഡന്റ് സജീവമായാൽ മാത്രമേ പാർട്ടി നന്നാകൂ എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും വെറുതെവിട്ടു. 


   ഉമ്മൻ ചാണ്ടിയ്ക്ക് പുറമെ രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങി 29 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ജനപ്രതിനിധികൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് എല്ലാവരെയും വെറുതെ വിട്ടതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെട്രോയുടെ ഉദ്ഘാടന ചടങ്ങും ആദ്യ യാത്രയും രാഷ്ട്രീയവൽക്കരിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിൻറെ പ്രതിഷേധം.

Find Out More:

Related Articles: