കള്ളക്കേസെന്ന് എബിനു ലിബിനും; 'ഇ-ബുൾ ജെറ്റ്' റിമാൻഡിൽ! ആർടി ഓഫീസിലും പോലീസ് സ്റ്റേഷനിലും നാടകീയ രംഗങ്ങൾ സൃഷ്ടിച്ച യൂട്യൂബർമാർ കോടതിയിലും വൈകാരിക പ്രകടനം പുറത്തെടുത്തു. പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കള്ളക്കേസിൽ കുടുക്കുകയാണെന്ന് മജിസ്ട്രേറ്റിന് മുൻപിൽ ഇവർ ബോധിപ്പിച്ചു. ആർടി ഓഫീസിൽ അതിക്രമം കാട്ടിയെന്ന പരാതിയിൽ പോലീസ് കേസെടുത്ത യൂട്യൂബർമാരെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു.വണ്ടിയെ സ്നേഹിച്ചതിന് തീവ്രവാദിയെ കൊണ്ടുപോകുന്നത് പോലെയാണ് പോലീസ് കൊണ്ടുപോകുന്നതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ആർടി ഓഫീസിൽ അതിക്രമിച്ച് കയറിയതിനാണ് യൂട്യൂബർമാർക്കെതിരെ കേസ് എടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനം നിരത്തിലിറക്കിയതിനാണ് ആർടിഒ ഉദ്യോഗസ്ഥർ ഇരുവരുടെയും വാൻ കസ്റ്റഡിയിലെടുത്തത്.
നിയമപരമായി വാഹനമോടിച്ചതിന് തങ്ങളെ മോട്ടോർ വാഹന വകുപ്പ് അനാവശ്യമായി വേട്ടയാടുകയാണെന്ന് സഹോദരങ്ങളായ എബിനും ലിബിനും ആരോപിച്ചു. ഇതിനു മുൻപായി മാധ്യമ പ്രവർത്തകരോടും ഇരുവരും പ്രതികരിച്ചു. യൂട്യൂബർമാരായ എബിനെയും ലിബിനെയും കണ്ണൂർ കോടതി റിമാൻഡ് ചെയ്തു. ആർടി ഓഫീസിൽ അതിക്രമം കാട്ടിയെന്ന പരാതിയിലാണ് ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കള്ളക്കേസിൽ കുടുക്കുകയാണെന്ന് മജിസ്ട്രേറ്റിന് മുൻപിൽ ഇവർ ബോധിപ്പിച്ചു.നിയമപരമായി വാഹനമോടിച്ചതിന് തങ്ങളെ മോട്ടോർ വാഹന വകുപ്പ് അനാവശ്യമായി വേട്ടയാടുകയാണെന്ന് സഹോദരങ്ങളായ എബിനും ലിബിനും ആരോപിച്ചു. ഇതിനു മുൻപായി മാധ്യമ പ്രവർത്തകരോടും ഇരുവരും പ്രതികരിച്ചു. വണ്ടിയെ സ്നേഹിച്ചതിന് തീവ്രവാദിയെ കൊണ്ടുപോകുന്നത് പോലെയാണ് പോലീസ് കൊണ്ടുപോകുന്നതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഇവർ നടത്തിയ പ്രചാരണത്തെ തുടർന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ച് യൂട്യൂബർമാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച് കൂടി. പിന്നാലെ കണ്ണൂർ ടൗൺ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എൻഫോഴ്സ്മെൻറ് ആർടിഒ പ്രമോദ് കുമാറിൻറെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസിൽ കുടക്കിയെന്ന് വ്ലോഗർമാർ കോടതിയിൽ പറഞ്ഞു.
വീഡിയോ കോൺഫറൻസ് വഴി മുൻസിഫ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു. വ്ളോഗർമാരുടെ അറസ്റ്റിനെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച നടക്കുന്നുണ്ട്. വാഹനം കസ്റ്റഡിയിലെടുത്ത വിവരം ഇന്നലെ തന്നെ യൂടൂബിലൂടെ അറിയിച്ച ഇവർ എംവിഡി ഓഫീസിലേക്ക് എത്താൻ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിൻറെ പിഴയും ഉൾപ്പടെ 42,400 രൂപ ഒടുക്കണമെന്ന് എൻഫോഴ്സ്മെൻറ് ആർടിഒ ആവശ്യപ്പെട്ടു. പിഴ ഒടുക്കാൻ വിസമ്മതിച്ച ഇവർ ഓഫീസിൽ ബഹളമുണ്ടാക്കി. മർദ്ദിക്കുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയർത്തു.