'ആരിഫിന്റേത് ഒരു വർഷം മുമ്പ് അന്വേഷിച്ചു തള്ളിയ പരാതി'; റിപ്പോർട്ട് പുറത്ത്

Divya John
 'ആരിഫിന്റേത് ഒരു വർഷം മുമ്പ് അന്വേഷിച്ചു തള്ളിയ പരാതി'; റിപ്പോർട്ട് പുറത്ത് .  ഫണ്ടിന്റെ അപര്യാപ്തത മൂലം ടാറിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് അന്വേഷണം നടത്തിയത്. അരൂർ-ചേർത്തല ദേശീയപാതയിലെ ടാറിങ്ങ് പിഴവ് ചൂണ്ടിക്കാട്ടി എഎം ആരിഫ് എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്ത്. ആരിഫിന്റെ പരാതിയിൽ ഒരു വർഷം മുമ്പുതന്നെ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്. ഒരിക്കൽ അന്വേഷിച്ചു തള്ളിയ പരാതിയാണ് എംപി വീണ്ടും ഉയർത്തുന്നതെന്നും മുമ്പ് അന്വേഷണം നടത്തിയിരുന്നു എന്നത് മറച്ചുവെച്ചെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്നു.




   ടാറിങ്ങിൽ ഉപയോഗിക്കേണ്ട തെർമോപ്ലാസ്റ്റിക് പെയിന്റ്, റോഡ് സ്റ്റഡ് എന്നീ ഇനങ്ങളിൽ കുറവുവരുത്തിയെന്നാണ് കണ്ടെത്തൽ. ജി സുധാകരൻ മന്ത്രിയായിരിക്കെയാണ് എഎം ആരിഫ് പരാതി നൽകിയത്.ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തല വരെയുള്ള 23.6 കിമി റോഡ് പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനാണ് ആരിഫ് കത്ത് നൽകിയത്. മഴക്കാലത്ത് റോഡ് പൊട്ടിപ്പൊളിയാൻ കാരണം നിർമ്മാണത്തിലെ അപാകതയാണ്. കേന്ദ്രം ഫണ്ട് വെട്ടിച്ചുരുക്കിയത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്റ്റിമേറ്റ് തുക 44.34 കോടിയിൽ നിന്നും 41.7 1 കോടിയായി കുറച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.







   അതേസമയം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. വാരിയം കുന്നനെ മഹത്വവത്കരിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഈ നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മലബാർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ സംവിധായകൻ ആഷിഖ് അബു പൃഥ്വി രാജിനെ നായകനാക്കി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കാൻ സിനിമയിലൂടെ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമായത്. 




 

  യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അബ്ദുള്ളക്കുട്ടി വിവാദ പ്രസ്താവന നടത്തിയത്. കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള എന്നത് ഹിന്ദു വേട്ടയാണ്. അതൊരിക്കലും സ്വാതന്ത്ര സമരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഷിഖ് അബുവിനെതിരെയും പൃഥ്വി രാജിനെതിരെയും ആരോപണം ശക്തമായതിന് പിന്നാലെ ബിജെപി അനുഭാവിയും സംവിധായകനുമായ അലി അക്ബർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം അടിസ്ഥാനമാക്കി സിനിമയെടുക്കാൻ ആരംഭിച്ചിരുന്നു. പൃഥ്വി രാജിനും കുടുംബത്തിനുമെതിര മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.

Find Out More:

Related Articles: