ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം; കെ സുരേന്ദ്രനെതിരെ കേസെടുത്തു!

Divya John
 ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം; കെ സുരേന്ദ്രനെതിരെ കേസെടുത്തു! ദേശീയതയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിനാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസിലാണ് കേസെടുത്തത്.ദേശീയ പതാക തലതിരിച്ചുയർത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതുകൊണ്ട് ഉണ്ടായ പിഴവാണെന്നാണ് ബിജെപി നൽകുന്ന വിശദീകരണം. തലതിരിഞ്ഞ് പതാക ഉയരുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി ഔദ്യോഗിക സോഷ്യൽമീഡിയാ പേജുകളിൽ നിന്നും നീക്കിയിട്ടുണ്ട്.കെ സുരേന്ദ്രനെ കൂടാതെ കണ്ടാൽ അറിയുന്ന ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 






  ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ സുരേന്ദ്രൻ പതാക തലതിരിച്ചുയർത്തിയത്. പിന്നീട് തിരികെയിറക്കി ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു. ദേശീയ പതാകയെ അപമാനിച്ചെന്നുകാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നേരത്തെ പോലീസ് പരിശോധിച്ചിരുന്നു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പതാക ഉയർത്തലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ. ബിജെപിക്കും സിപിഎമ്മിനുമെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.അതേസമയം, സിപിഎം ദേശീയ പതാകയെ അപമാനിച്ചതായി കോൺഗ്രസാണ് ആരോപിച്ചത്. എകെജി സെന്ററിൽ സിപിഎം പതാകയോട് ചേർന്നായിരുന്നു ദേശീയ പതാക ഉയർത്തിയത്.






   ഫ്ലാഗ് കോഡ് ലംഘിച്ചതിന് കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ ആവശ്യപ്പെടുകയായിരുന്നു.  എകെജി സെന്ററിൽ  പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ദേശീയ പതാക കോഡ് 2.2 (viii) പ്രകാരം ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. 






 സിപിഎം എതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരാതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം, പ്രോട്ടോക്കോൾ ലംഘിച്ചിടട്ടില്ലെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു.  രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പതാക ഉയർത്തലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ. ബിജെപിക്കും സിപിഎമ്മിനുമെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.അതേസമയം, സിപിഎം ദേശീയ പതാകയെ അപമാനിച്ചതായി കോൺഗ്രസാണ് ആരോപിച്ചത്. എകെജി സെന്ററിൽ സിപിഎം പതാകയോട് ചേർന്നായിരുന്നു ദേശീയ പതാക ഉയർത്തിയത്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ ആവശ്യപ്പെടുകയായിരുന്നു.  എകെജി സെന്ററിൽ  പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ.


Find Out More:

Related Articles: