കോൺഗ്രസ് പുനസംഘടനയിലും അവഗണന; അമർഷത്തിലായി എ, ഐ ഗ്രൂപ്പുകൾ!

Divya John
 കോൺഗ്രസ് പുനസംഘടനയിലും അവഗണന; അമർഷത്തിലായി എ, ഐ ഗ്രൂപ്പുകൾ! ഗ്രൂപ്പുകളുടെ പ്രാതിനിധ്യം പരിഗണിക്കാതെ തയ്യാറാക്കിയ പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചാൽ കടുത്ത നിലപാടിലേയ്ക്ക് നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി പുതിയ ഡിസിസി പട്ടികയ്ക്ക് അന്തിമ രൂപമായതിനു പിന്നാലെ എതിർപ്പുമായി എ, ഐ ഗ്രൂപ്പുകൾ.  കെപിസിസിയിൽ അടക്കമുള്ള പുതിയ മാറ്റങ്ങൾക്കു ശേഷം പാർട്ടിയിൽ തങ്ങൾ ഒതുക്കപ്പെടുകയാണെന്ന തോന്നൽ നേതാക്കൾക്കുണ്ട്. ഇതിനു പുറമെയാണ് സാധാരണ ഡിസിസി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് ലഭിക്കുന്ന പരിഗണന ഇക്കുറി ഇല്ലാത്തത്.





   സ്വന്തം ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിലും നേതാക്കൾക്ക് മേൽക്കൈ നഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ നേതാക്കൾ ഹൈക്കമാൻഡുമായി ബന്ധപ്പെടുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നൽകിയ പേരുകൾക്കു പുറമെ കൂടുതൽ നേതാക്കളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് നേതാക്കളുടെ എതിർപ്പിനു കാരണമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. ആലപ്പുഴ ജില്ലയിൽ ബാബുപ്രസാദിൻ്റെ പേരായിരുന്നു രമേശ് ചെന്നിത്തല മുന്നോട്ടു വച്ചത്. എന്നാൽ ഇതോടൊപ്പം എംജെ ജോബിൻ്റെ പേരു കൂടി കെ സി വേണുഗോപാലിൻ്റെ നോമിനിയായി ചേർക്കുകയായിരുന്നു.






   കോട്ടയം ജില്ലയിൽ ഉമ്മൻ ചാണ്ടി മൂന്നിലധികം പേരുകൾ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡിനു പട്ടിക സമർപ്പിക്കുന്നതിനു മുൻപ് തന്നോടു കൂടിയാലോചിച്ചില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പരാതി. എന്നാൽ ഇരുനേതാക്കളുമായും വിഡി സതീശനും കെ സുധാകരനും പല തവണ ചർച്ച നടത്തിയിരുന്നു. മിക്ക ജില്ലകളിലും സാധ്യതാ പട്ടികയിലുള്ള നേതാക്കൾ കെ സുധാകരനും വി ഡി സതീശനുമായുമായി അടുത്തു നിൽക്കുന്നവരാണെന്നതാണ് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ആശങ്കപ്പെടുത്തുന്നത്. കടാതെ പുനഃസംഘടനയുടെ ഭാഗമായുള്ള അവസാന വട്ട ചർച്ചകളിലേയ്ക്ക് ഇരുനേതാക്കളെയും വിളിക്കുന്ന പതിവും ഇക്കുറിയുണ്ടായില്ല.





  അതേസമയം, ദേശീയ നേതൃത്വവുമായുള്ള ചർച്ചകളിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനും മാത്രമാണ് പങ്കെടുക്കാറുള്ളതെന്നാണ് വിഡി സതീശനെ അനുകൂലിക്കുന്ന കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.നേതാക്കൾ നിരവധി പേരുകൾ കെപിസിസി നേതൃത്വത്തിനു മുന്നിൽ വെച്ചെങ്കിലും ആവശ്യപ്പെട്ടതു പോലെ പാനൽ നൽകിയില്ലെന്നാണ് റിപ്പോർട്ട്.അതേസമയം, പുതിയ കെപിസിസി നേതൃത്വത്തിൻ്റെയും വിഡി സതീശൻ്റെയും താത്പര്യപ്രകാരമുള്ള പട്ടികയ്ക്ക് ഹൈക്കമാൻഡ്അന്തിമ അനുമതി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പതിനാല് ജില്ലകളിലേയ്ക്കും നൽകിയിരിക്കുന്ന പട്ടികയിൽ വനിതാ നേതാക്കളില്ലെന്നും പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് പ്രതിനിധികളില്ലെന്നതുമാണ് ഒരു വിമർശനം.

Find Out More:

Related Articles: