'മുങ്ങിയത് ഞാനല്ല, നിൻ്റെ തന്ത'; പിവി അൻവർ മാധ്യമ പ്രവർത്തകനോട്!

Divya John
 'മുങ്ങിയത് ഞാനല്ല, നിൻ്റെ തന്ത'; പിവി അൻവർ മാധ്യമ പ്രവർത്തകനോട്! എംഎൽഎ പിവി അൻവറിനെ മണ്ഡലത്തിൽ കാണാനില്ലെന്ന ചാനൽ വാർത്തയോടു കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി എംഎൽഎ രംഗത്ത്. അവധിയിൽ പോയി രണ്ട് മാസത്തിനു ശേഷവും എംഎൽഎയെപ്പറ്റി വിവരമില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് എംഎൽഎ 'മുങ്ങി'യതാണെന്നുമായിരുന്നു ചാനലിൻ്റെ റിപ്പോർട്ട്. ഇതിനു പിന്നാലെയായിരുന്നു മാധ്യമപ്രവർത്തകരെതിരെ പിവി അൻവറിൻ്റെ പോസ്റ്റ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന അൻവറിൻ്റെ ഫോൺ സ്വിച്ച് ഓഫാണെന്നും റിപ്പോർട്ടർ പരാമർശിച്ചു. 




  അൻവർ ബിസിനസ് ആവശ്യത്തിനായി പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ പോയതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള സമയത്തും അൻവർ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. ഇത് പ്രതിപക്ഷം ചോദ്യം ചെയ്തതിനു പിന്നാലെ അൻവർ ലൈവിൽ വന്ന് വിശദീകരിച്ചിരുന്നു. ഇക്കാര്യവും ചാനലിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് പിവി അൻവർ മണ്ഡലത്തിലില്ലെന്നും എംഎൽഎയെപ്പറ്റി വിവരമില്ലെന്നും കാണിച്ച് മാതൃഭൂമി ചാനലിൽ വാർത്ത വന്നത്.  'അൻവർ എവിടെ?', 'ഫോൺ സ്വിച്ച്ഡ് ഓഫ്', 'നിലമ്പൂരിൽ നിന്ന് മുങ്ങി' എന്നിങ്ങനെയുള്ള സ്ക്രോളുകൾ ഉൾപ്പെടെയുള്ള മാതൃഭൂമി ചാനൽ റിപ്പോർട്ടിൻ്റെ സ്ക്രീൻഷോട്ടുകൾ സഹിതമായിരുന്നു പിവി അൻവറിൻ്റെ പോസ്റ്റ്.





    ഇതിനെക്കാൾ വലിയ കഥകൾ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നേ എഴുതിയൊട്ടിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്ക് ഇതു കൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പിവി അൻവർ പറഞ്ഞു.
 "എനിക്ക് നല്ല വിസിബിളിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ പോലും തൊടാൻ നിനക്കൊന്നും കഴിഞ്ഞിട്ടില്ല." എന്നും, കാര്യങ്ങൾ കൃത്യമായി പാർട്ടിയെയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കണ്ട പത്രക്കാരെയും കോൺഗ്രസുകാരെയും അറിയിച്ചിട്ടില്ലെന്നുമായിരുന്നു അൻവറിൻ്റെ പോസ്റ്റ്. ഒപ്പം "ആര്യാടൻ്റെ വീടിൻ്റെ പിന്നാമ്പുറത്തു നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പോയ്ക്കോണം.





  അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല." പിവി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.പിവി അൻവര്‍ എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്നും എംഎൽഎയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നുമായിരുന്നു ചാനലിൻ്റെ റിപ്പോര്‍ട്ട്. 
മാതൃഭൂമി റിപ്പോർട്ടറെ പേരെടുത്തു പറഞ്ഞായിരുന്നു അൻവർ ഇക്കാര്യം കുറിച്ചത്. "നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത്‌ വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്‌.മുങ്ങിയത്‌ ഞാനല്ല. നിന്റെ തന്തയാണ്." പി വി അൻവർ കുറിച്ചു.

Find Out More:

mla

Related Articles: