ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രിയ്ക്ക് നന്ദിയെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ!
വിദേശകാര്യ മന്ത്രാലയത്തിൻറെ 24x7 പ്രവർത്തിക്കുന്ന സ്പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. കാബൂളിൽ നിന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനും പ്രതികരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷ പ്രശ്നം ഉണ്ട്. ഐഎസിൽ ചേർന്ന മലയാളികളെ താലിബാൻ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഫ്ഗാനിൽ നിന്ന് മടങ്ങിയെത്താൻ വിവരങ്ങൾ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരിച്ചെത്തിച്ചതായി കേന്ദ്ര സർക്കാർ ഇന്ന് അറിയിച്ചിരുന്നു.
ഇന്ന് രാവിലെ കാബൂളിൽ നിന്നുള്ള വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലാണ് മലയാളികൾ എത്തിയത്. മലയാളികൾക്കൊപ്പം ഡൽഹിയിൽ എത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരന്മാരും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴു ദിവസത്തിനിടെ കാബൂൾ വിമാനത്താവളത്തിലും പരിസരങ്ങളിലുമായി കുറഞ്ഞത് 20 പേർ മരിച്ചെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ മരിച്ചതെന്ന് നാറ്റോ ഉദ്യോഗസ്ഥനാണ് അറിയിച്ചത്. രാജ്യത്ത് നിന്ന് രക്ഷപ്പെടാനായി കാബൂൾ വിമാനത്താവളത്തിലേക്ക് ആളുകൾ ഒഴുകിയെത്തിയതും തിക്കിലും തിരക്കിലുമായി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്തയും നേരത്തെ തന്നെ ചർച്ചയായിരുന്നു. "കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ അപകടം നിർഭാഗ്യകരമാണ്.
എത്രയും വേഗം എല്ലാ വിദേശികളെയും ഒഴിപ്പിക്കുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ," നാറ്റോ ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സ്വദേശികൾക്ക് പുറമെ നയതന്ത്ര ഉദ്യോഗസ്ഥരെയും തങ്ങളുടെ പൗരന്മാരെയും ഒഴിപ്പിക്കാൻ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ശ്രമം ആരംഭിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി വിമാനത്താവളത്തിൽ തിരക്ക് വർദ്ധിച്ച് വരികയായിരുന്നു. താലിബാനുമായി ഏറ്റുമുട്ടൽ ഇല്ലാതിരിക്കാൻ കാബൂൾ വിമാനത്താവള പരിസരത്ത് കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും നാറ്റോ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം കാബൂളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ഇന്ത്യയും തുടരുകയാണ്. ഇന്ന് മാത്രം 400 ഓളം പേരെയാണ് രാജ്യത്ത് എത്തിച്ചതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മടങ്ങിയെത്താൻ വിവരങ്ങൾ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതായും കേന്ദ്ര പറഞ്ഞിരുന്നു.