വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിനെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ!

Divya John
 വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ചതിനെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ!  ധർമ്മടം അണ്ടല്ലൂർ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖിൽ നരങ്ങോലിയെയാണ് സസ്പെന്റ് ചെയ്തത്.കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോടെ ലൈംഗിക ചുവയോടെ സംസാരിച്ച ബ്രാഞ്ച് സെക്രട്ടറിയെ സസ്പെന്റ് ചെയ്ത് സിപിഎം. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോണിനായി അപേക്ഷിച്ച യുവതിക്കാണ് ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും ദുരനുഭവം ഉണ്ടായത്. യുവതിയെ രാത്രിയിൽ വിളിച്ച് നിഖിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും നിരന്തരം മെസേജ് അയക്കുകയുമായിരുന്നു. 





    ശല്യം തുടർന്നതോടെ ബന്ധുക്കളുമായെത്തി സെക്രട്ടറിയെ യുവതി പരസ്യമായി ചോദ്യം ചെയ്തു. നിഖിലിനെതിരെ നടപടിയെടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. പാർട്ടിയുടെ യശസിന് കളങ്കം ഉണ്ടാക്കിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സ്ഥാനത്തു നിന്നും നിഖിലിനെ നേരത്തെ നീക്കിയിരുന്നു, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നിഖിലിനെതിരെ നടപടി വേണമെന്ന് സൊസൈറ്റിയുടെ പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലം പ്രതിനിധിയുമായ പി ബാലനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ വിധേയമായി സെക്രട്ടറി സ്ഥാനത്തു നിന്നും നിഖിലിനെ സസ്പെന്റ് ചെയ്തത്.







  അതേസമയം സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പ്രചരിച്ചതിന് പിന്നാലെ തമിഴ്നാട് ബിജെപി ജനറൽ സെക്രട്ടറി കെടി രാഘവൻ രാജിവച്ചു. രാഘവൻറേതെന്ന പേരിലുള്ള വീഡിയോ യൂട്യൂബർ മദന രവിചന്ദ്രനാണ് പുറത്തുവിട്ടത്. വീഡിയോയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സംഭവം വിവാദമായതിന് പിന്നാലെ മുതിർന്ന നേതാവ് പദവി ഒഴിയുകയായിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെടി രാഘവൻ നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങൾ താൻ നിഷേധിക്കുകയാണെന്നും സംഭവം നിയമപരമായി നേരിടുമെന്നും രാഘവൻ പ്രതികരിച്ചു. "രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ചറിഞ്ഞു. തന്നെയെയും പാർട്ടിയെയും കരിവാരിത്തേക്കാൻ ഉള്ളതാണ് വീഡിയോ. പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയെ കാണുകയും വിഷയം ചർച്ചചെയ്യുകയും ചെയ്തു. പാർട്ടി പദവി ഒഴിയുകയാണ്" കെടി രാഘവൻ ട്വീറ്റ് ചെയ്തു. 





തമിഴ്നാട്ടിലെ ജനങ്ങൾക്ക് തന്നെ അറിയാമെന്നും കെടി രാഘവൻ കൂട്ടിച്ചേർത്തു. യാതൊന്നും പ്രതീക്ഷിക്കാതെയാണ് കഴിഞ്ഞ 30 വർഷം താൻ ജനങ്ങളെ സേവിച്ചതെന്നും അദ്ദേഹം പറയുന്നു. രാഘവൻറെ രാജി സ്വീകരിച്ചതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പ്രതികരിച്ചു. വിഷയം രാഘവൻ നിയമപരമായി നേരിടുമെന്നും സത്യം തെളിയിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

Find Out More:

Related Articles: