കാശ്മീർ വിഷയത്തിൻ ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തണം; താലിബാൻ വക്താവ്!

Divya John
 കാശ്മീർ വിഷയത്തിൻ ഇന്ത്യയും പാക്കിസ്ഥാനും ചർച്ച നടത്തണം; താലിബാൻ വക്താവ്! അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനുമായി പാരമ്പരാഗതമായി തങ്ങൾ സൗഹൃദത്തിലാണ് കഴിയുന്നതെന്ന് സബീഹുള്ള പറഞ്ഞു. ഇരു രാജ്യങ്ങളിലെ ജനങ്ങളും മതപരമായി യോജിച്ചു പോകുന്നവരാണ്. പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ബലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനെ തങ്ങൾ രണ്ടാമത്തെ വീടായാണ് കാണുന്നതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. ഇസ്ലാമിനെ അടിസ്ഥാനമാക്കി എല്ലാ അഫ്ഗാനികളേയും ഉൾക്കൊള്ളുന്ന ഭരണകൂടം രൂപീകരിക്കും. അതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അതുവരെ കാത്തിരിക്കണമെന്നും സബീഹുള്ള കൂട്ടിച്ചേർത്തു.






    അഫ്ഗാൻ ജനതയുടെ താൽപര്യം അനുസരിച്ച് ഇന്ത്യ അവരുടെ നയം വ്യക്തമാക്കുമെന്നാണ് വിചാരിക്കുന്നതെന്ന്. കാശ്മീ‍ർ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വേഗത്തിൽ ച‍ർച്ച നടത്തണമെന്നും തീരുമാനമെടുക്കണെന്നും സബീഹുള്ള വ്യക്തമാക്കി.സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അഫ്ഗാൻ മണ്ണിൽ നിന്നുകൊണ്ട് മറ്റേതെങ്കിലും രാജ്യത്തിനെതിരെ പ്രവ‍ർത്തിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ താലിബാന്റെ നയം വ്യക്തമാണ്. ഐഎസ് സാന്നിധ്യം അഫ്ഗാനിൽ ഇല്ലെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു. അതേസമയം യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ സൈനിക വിഭാഗങ്ങൾ കനത്ത ജാഗ്രത തുടരുന്നതിനിടെ കാബൂൾ വിമാനത്താവളത്തിനു പുറത്ത് വൻ സ്ഫോടനം.







   വിവിധ രാജ്യങ്ങളിലേയ്ക്കുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന വിമാനത്താവളത്തിനു പുറത്ത് ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയിട്ടുള്ളത്. സ്ഫോടനത്തിൽ നിരവധി പേർ മരിച്ചെന്നാണ് സംശയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എത്ര പേർ മരിച്ചെന്നോ എത്ര പേർക്ക് പരിക്കേറ്റെന്നോ നിലവിൽ വ്യക്തതയില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ പങ്കുവെക്കാമെന്നുമാണ് പെൻ്റഗൺ വക്താവ് ജോൺ കിർബിയെ ഉദ്ധരിച്ചുള്ള എഎഫ്പി റിപ്പോർട്ട്. ചാവേറാക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പത്ത് പേർ മരിച്ചെന്നും മൂന്ന് യുഎസ് സൈനികർക്ക് പരിക്കേറ്റെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വാർത്ത. എയർപോർട്ടിൻ്റെ പ്രധാന കവാടമയ ആബി ഗേറ്റിലാണ് സ്ഫോടനം നടന്നത്.







 

  നിലവിൽ വിമാനത്താവളം യുഎസ് സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണെങ്കിലും പരിസരത്ത് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് യുഎസും നാറ്റോ രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു. ഐസ് ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഖോറസാൻ സ്ഥലത്തു ചാവേറാക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. നഗരത്തിൻ്റെ പല ഭാഗത്തും താലിബാൻ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റ്റുകൾ കടന്നെത്തുന്നവരോടു വിമാനത്താവളത്തിനു പുറത്തു തടിച്ചു കൂടുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഇതിനിടയിലാണ് ബാരൺ ഹോട്ടലിനു മുൻവശത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങൾ രക്ഷാപ്രവർത്തനം ഏകോപ്പിക്കുന്ന കേന്ദ്രത്തോടു ചേർന്നുള്ള സ്ഫോടനം. താലിബാൻ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ കഴിഞ്ഞ 12 ദിവസമായി കാബൂൾ വിമാനത്താവളം വഴി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
 

Find Out More:

Related Articles: