കേരളത്തിലൂടെ യാത്ര ചെയ്ത ഏറ്റവും കൂറ്റൻ കാർഗോയിൽ എന്താകും ഉള്ളത്?

Divya John
 കേരളത്തിലൂടെ യാത്ര ചെയ്ത ഏറ്റവും കൂറ്റൻ കാർഗോയിൽ എന്താകും ഉള്ളത്? തുമ്പ വിഎസ്‍എസ്‍സിയിൽ നിർമ്മിക്കുന്ന ട്രൈസോണിക് വിൻഡ് ടണൽ പദ്ധതിക്കായി മുംബൈയിൽ നിന്ന് കപ്പൽ മാർഗം എത്തിച്ച കൂറ്റൻ യന്ത്രഭാഗങ്ങൾ കണ്ടെയ്നർ ലോറിയിൽ കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് റോഡ് മാർഗം തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ ബൈപ്പാസിൽ ആക്കുളത്തിനും വെൺപാലവട്ടത്തിനുമിടയിൽ ലുലുവിന് മുന്നിലുള്ള ഫുട് ഓവർബ്രിഡ്ജിന് ഉയരം കുറവായതിനാൽ വാഹനങ്ങൾ കണിയാപുരത്ത് ആറുദിവസം നിർത്തിയിടേണ്ടിവന്നു. ഇതോടെ ലുലുവിന് മുന്നിലുള്ള ഓവർബ്രിഡ്ജ് പൊളിക്കണമെന്നും അനധികൃത നിർമ്മാണമെന്നുമെല്ലാം പറഞ്ഞ് സോഷ്യൽ മീഡിയയിൽ വിവാദവും കൊഴുത്തു.  കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്തതിൽ ഏറ്റവും ഉയരം കൂടിയ കാർഗോയാണ് കൊല്ലത്തു നിന്നും തിരുവനന്തപുരത്ത് എത്തിയത്.






   സർവീസ് റോഡിനും ദേശീയപാതക്കും ഇടയിലുള്ള ഓട 60 മീറ്ററോളം മണൽചാക്കും മറ്റും ഉപയോഗിച്ച് മൂടിയാണ് ഇന്നലെ രാവിലെ വാഹനം കടത്തിവിട്ടത്. മണിക്കൂറുകളോളം ഇതിന് സമയവുമെടുത്തു. ദേശീയ പാതയിലൂടെ വാഹനം കടന്നുവരുന്നതും സർവീസ് റോഡിലേക്ക് തിരിയുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒടുവിൽ ലുലുവിന് എതിർവശത്തായുള്ള സർവീസ് റോഡ് ശരിയാക്കിയാണ് വാഹനം തുമ്പയിലേക്ക് യാത്ര തിരിച്ചത്.   ലുലുവിന് മുന്നിലെ ഓവർബ്രിഡ്ജിനടിയിലൂടെയാണ് ഐഎസ്ആർഒയുടെ കൂറ്റം വാഹനം കടന്നുപോയതെന്നും ചില മാധ്യമങ്ങൾ ദുരുദ്ദേശത്തോടെ വാർത്ത നൽകി എന്നുമായിരുന്നു ആരോപണം. എംജിഎം സ്‌കൂളിന് സമീപത്തുള്ള ഓവർബ്രിഡ്ജിനടയിലൂടെ വാഹനം കടന്നുപോകുന്ന ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു സോഷ്യൽ മീഡിയയിലെ വ്യാജ വാർത്താ പ്രചരണം.






  എന്നാൽ വാഹനം തുമ്പയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അടുത്ത വിവാദവും ഉടലെടുത്തു.അതിനിടെ തുമ്പ വിഎസ്‍എസ്‍സിയിലേക്ക് വാഹനം എത്തിയപ്പോൾ നാട്ടുകാരുടെ പ്രതിഷേധവും ഉടലെടുത്തു. നാട്ടുകാരുടെ സഹായമില്ലാതെ മെഷീൻ ഉപയോഗിച്ച് വാഹനത്തിലെ ചരക്ക് ഇറക്കുന്നതിനാൽ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആകെ 184 ടൺ ചരക്കാണ് വാഹനത്തിലുള്ളത്. ഒരു ടണ്ണിന് 2000 രൂപ നിരക്കിൽ നോക്കുകൂലി നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായി വിഎസ്‍എസ്‍സി അധികൃതർ പറഞ്ഞു. പ്രദേശവാസികളൊന്നടങ്കം കാർഗോ കൊണ്ടുവന്ന ലോറി തടയാൻ രംഗത്തെത്തുകയായിരുന്നു.






  വിഎസ്‍എസ്‍സിക്കായി സ്ഥലമേറ്റെടുപ്പ് നടത്തിയപ്പോൾ നൽകിയ തൊഴിലുറപ്പ് വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ തർക്കവും ഉന്തും തള്ളുമുണ്ടായി. പ്രശ്‌നം പരിഹരിക്കാൻ നാട്ടുകാരും ഇടവക വികാരിയും പോലീസും തമ്മിൽ ചർച്ച നടന്നെങ്കിലും പരിഹാരമായില്ല. ഇതിനിടെ പോലീസ് സുരക്ഷയിൽ വാഹനം വിഎസ്‍എസ്‍സി വളപ്പിലേക്ക് പ്രവേശിച്ചു. വാഹനം തടഞ്ഞതിൽ നടപടി സ്വീകരിക്കാൻ ജില്ല ലേബർ ഓഫീസർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സ്പേസ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിൻഡ് ടണൽ.






   
10 മീറ്റർ നീളവും 5.5 മീറ്റർ വ്യാസവുമുള്ള രണ്ട് ചേമ്പറുകളാണ് കണ്ടെയ്‌നർ ലോറിയിൽ എത്തിച്ചത്. 44 ചക്രങ്ങളാണ് ചേമ്പറുകൾ കയറ്റിയ ആക്സിലൂകൾക്കുള്ളത്. ഇത് കടന്നുപോകുമ്പോൾ റോഡിലൂടെ മറ്റ് വാഹനങ്ങളെ കടത്തിവിട്ടിരുന്നില്ല. റോഡിലേക്ക് ചാഞ്ഞിട്ടുള്ള മരച്ചില്ലകൾ ഉയർത്തി വൈദ്യുതി ലൈനുകളും കേബിളുകളും മാറ്റി നിരവധി ജീവനക്കാർ ട്രെയിലറിനൊപ്പം സഞ്ചരിച്ചാണ് വാഹനത്തെ തുമ്പയിലെത്തിച്ചത്. തുമ്പ വിഎസ്‍എസ്‍സിയിൽ നിർമ്മിക്കുന്ന ട്രൈസോണിക് വിൻഡ് ടണൽ പദ്ധതിക്കായി എത്തിച്ച കൂറ്റൻ യന്ത്രഭാഗങ്ങളാണ് കണ്ടെയ്നർ ലോറിയിലുള്ളത്.

Find Out More:

Related Articles: