ഒന്നാം എൽഡിഎഫ് സർക്കാരിന്റെ വിജയം!

Divya John
 ഒന്നാം എൽഡിഎഫ് സർക്കാരിന്റെ വിജയം! പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും ഉണ്ടായ തോൽവികളെ ഉദാഹരണമായി കണ്ടാണ് സിപിഐ കേരള കോൺഗ്രസിനെ വിലയിരുത്തിയത്. മനോരമയാണ് സിപിഐ റിപ്പോർട്ടിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൽഡിഎഫിലേക്കുള്ള കേരള കോൺഗ്രസ് എമ്മിന്റെ വരവ് മുന്നണിക്ക് ഗുണം ചെയ്തില്ലെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഇന്ന് നടക്കുന്ന നിർവാഹക സമിതിയിലും നാളെ സംസ്ഥാന കൗൺസിലിലും അവതരിപ്പിക്കുന്ന അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നു. ഇന്ന് നടക്കുന്ന നിർവാഹക സമിതിയിലും നാളെ സംസ്ഥാന കൗൺസിലിലും അവതരിപ്പിക്കുന്ന അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നു.




    പാലായിൽ പാർട്ടി അധ്യക്ഷനായ ജോസ് കെ മാണിയും കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജുമാണ് പരാജയപ്പെട്ടത്. പാർട്ടിക്ക് വലിയ തിരിച്ചടിയാണ് ജോസ് കെ മാണിയുടെ തോൽവികൊണ്ട് ഉണ്ടായത്. കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ വിജയം ഒന്നാം എൽഡിഎഫ് സർക്കാരിന്റെ വിജയമാണെന്ന ധ്വനിയാണ് റിപ്പോർട്ടിലുള്ളത്. കേരള കോൺഗ്രസിന് വലിയ ശക്തിയുണ്ടായിരുന്നെങ്കിൽ ഉറച്ച കോട്ടയായ പാലായിലെയും കടുത്തുരുത്തിയിലും തോൽക്കില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വന്തം സ്ഥാനാർത്ഥികൾക്ക് ഉണ്ടായ തിരിച്ചടിയും സിപിഐ വിലയിരുത്തുന്നു. കരുനാഗപ്പള്ളി, മൂവാറ്റുപുഴ, അടൂർ എന്നീ മണ്ഡലങ്ങളിലെ തോൽവിയാണ് വിലയിരുത്തിയത്. കരുനാഗപ്പള്ളിയിൽ സിറ്റിങ് എംഎൽഎയുടെ വീഴ്ചയും സംഘടനപരമായ പ്രശ്നങ്ങളുമുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു. മൂവാറ്റുപുഴയിലെ തോൽവിക്ക് സ്ഥാനാർത്ഥിക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് വിമർശനം.






സാമുദായിക സമവാക്യങ്ങൾ വോട്ട് കുറച്ചതാണ് അടൂരിലെ തോൽവിക്ക് കാരണമായി കണക്കാക്കുന്നത്. കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം യുഡിഎഫിനെ പ്രതിരോധത്തിലാക്കാൻ ഉപകരിച്ചുവെന്ന് സിപിഐ വിലയിരുത്തുന്നു. പാലായിലെ തോൽവിയുടെ ഒരു കാരണം പാർട്ടിയുടെ സംഘടനാദൗർബല്യമാണെന്നും ഇതു പ്രത്യേകം പരിശോധിക്കണമെന്നും സിപിഎം അവലോകന റിപ്പോർട്ടിലുണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് ഏഴു മണ്ഡലങ്ങൾ ജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പാലാ, കടുത്തുരുത്തി എന്നിവി കേരളാ കോൺഗ്രസ് എം എൽഡിഎഫിലേക്ക് വന്നത് കോട്ടയത്ത് മുന്നണിക്ക് നേട്ടമായെങ്കിലും പാലായിലെ ജോസ് കെ മാണിയുടെ തോൽവിയ്ക്ക് പിന്നിൽ വീഴ്ച പറ്റിയതായി സിപിഎമ്മിന്റെ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 




   ജോസ് കെ മാണിയും പാർട്ടിയും എൽഡിഎഫിലെത്തിയത് യുഡിഎഫിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയെന്ന് സിപിഎം റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് ചില മണ്ഡലങ്ങളിൽ കിട്ടാതെ പോയെന്നും സിപിഎം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കോട്ടയം ജില്ലയിൽ മുന്നണിയുടെ വോട്ടും സീറ്റും വർധിപ്പിച്ച മുഖ്യഘടകം കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനമാണെന്നാണ് സിപിഎം അവലോകന റിപ്പോർട്ട് പറയുന്നത്.

Find Out More:

Related Articles: