'ബിഷപ്പിന്റേത് മതസ്പർദ്ധ വളർത്തുന്ന പ്രസംഗം'; എസ്ഐഒ ഡിജിപിക്ക് പരാതി നൽകി!

Divya John
 'ബിഷപ്പിന്റേത് മതസ്പർദ്ധ വളർത്തുന്ന പ്രസംഗം'; എസ്ഐഒ ഡിജിപിക്ക് പരാതി നൽകി! എസ്ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീനാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന വർഗീയ പരാമർശം നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്നാണ് എസ്ഐഒയുടെ ആവശ്യം. പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാർക്കോട്ടിക്ക് ജിഹാദ്' പരാമർശത്തിനെതിരെ പരാതിയുമായി എസ്ഐഒ. ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക്ക് ജിഹാദും നടക്കുന്നുണ്ടെന്ന ബിഷപ്പിന്റെ പരാമർശം വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന് തുരുങ്കം വെയ്ക്കുന്നതാണെന്ന് എസ്ഐഒ നൽകിയ പരാതിയിൽ പറയുന്നു.ബിഷപ്പിന്റെ പരാമർശത്തിനെതിരെ എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താ‍ർ പന്തല്ലൂർ രംഗത്തെത്തി. 





   "ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം." സത്താർ ആവശ്യപ്പെട്ടു. ബിഷപ്പിന്റെ പരാമർശത്തിനെതിരെ എസ്കെഎസ്എസ്എഫും രംഗത്തെത്തിയിരുന്നു. ബിഷപ്പ് ഉന്നയിക്കുന്ന ലവ് ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് എന്നിവയുടെ തെളിവ് പുറത്തുവിടണമെന്ന് എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു. മുസ്ലിങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തി വിദ്വേഷ പ്രചാരണം നടത്തുന്ന ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്കെഎസ്എസ്എഫ് ആവശ്യപ്പെട്ടു. 





   അതേസമയം, ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദിനും കേരളത്തിലെ കത്തോലിക്ക പെൺകുട്ടികൾ ഇരയാകുന്നുവെന്നാണ് ബിഷപ്പ് കല്ലറങ്ങാട്ട് ആരോപിച്ചത്. ഇളം പ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നത്. ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദിനും സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.






   സ്കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും കച്ചവടസ്ഥാപനങ്ങളിൽ ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. പൊതുസ്ഥലങ്ങളിലും ഇത്തരം അവസ്ഥയുണ്ട്. നാം ഒരുപാട് വൈകിപ്പോയി. കേരളത്തിൽ നാർക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്- ബിഷപ്പ് ആരോപിച്ചു. നാർകോട്ടിക്ക് ജിഹാദ് വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ സർക്കാർ പുറത്തുകൊണ്ടുവരണം. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ബിജെപിയും സിപിഎമ്മും വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

അതേസമയം നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്.






  ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നാർകോട്ടിക്ക് ജിഹാദ് വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ബിജെപിയും സിപിഎമ്മും വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പ്രസ്താവന പാലാ മണ്ഡലം കമ്മിറ്റിയുടെ വികാരമാണെന്ന് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ വി ജോസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ബിഷപ്പ് ഉന്നയിച്ച വിഷയത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തണം. ഇല്ലെങ്കിൽ ഇത്തരം പ്രചാരണങ്ങൾ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്നും ജോസ് പറഞ്ഞു.

Find Out More:

Related Articles: