ക്രിസ്തുമതം ഉപേക്ഷിച്ചവർ അധികവും പോയത് ഹിന്ദുമതത്തിലേക്ക്; സർക്കാരിന്റെ കണക്ക് പുറത്ത്!

Divya John
 ക്രിസ്തുമതം ഉപേക്ഷിച്ചവർ അധികവും പോയത് ഹിന്ദുമതത്തിലേക്ക്; സർക്കാരിന്റെ കണക്ക് പുറത്ത്!  2021 ജനുവരി മാസം മുതൽ ജുലൈ വരെയള്ള വിവരങ്ങൾ ക്രോഡീകരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് മതം മാറ്റ കണക്ക് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്.കേരളത്തിൽ ലവ് ജിഹാദിലൂടെയും നാ‍ർക്കോട്ടിക്ക് ജിഹാദിലൂടെയും ആസൂത്രിതമായ മതം മാറ്റം നടക്കുകയാണെന്ന് ക്രൈസ്തവ സഭ ആരോപിക്കുന്നതിനിടെ സർക്കാർ രേഖകൾ പുറത്ത്.2021 ജനുവരി മാസം മുതൽ ജുലൈ വരെയള്ള വിവരങ്ങൾ ക്രോഡീകരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് മതം മാറ്റ കണക്ക് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. 2021 ജനുവരി-ജുലൈ മാസത്തിൽ മതം മാറിയിരിക്കുന്നത് കേരളത്തിൽ ആകെ 449 പേരാണ്. ഹിന്ദു മതത്തിലേക്കാണ് ഏറ്റവും അധികം പേർ മതം മാറിയിരിക്കുന്നത്.




    181 ആളുകളാണ് ഹിന്ദു മതത്തിന്റെ ഭാഗമായത്. ക്രിസ്തു മതത്തിൽ നിന്നും ഇസ്ലാമിൽ നിന്നുമാണ് ഇത്രയധികം പേർ ഹിന്ദു മതത്തിലേക്ക് ചേർന്നത്. ക്രിസ്തു മതത്തിൽ നിന്നും ഹിന്ദുമതത്തിന്റെ ഭാഗമായവരിൽ ഭൂരിഭാഗവും ദളിതരാണ്. 166 പേരാണ് ക്രിസ്തു മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിൽ ചേ‍ർന്നത്. 15 പേർ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിൽ ചേർന്നു. ആകെ 211 പേർ ക്രിസ്തു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിൽ ചേർന്നിട്ടുണ്ട്. ഈ കാലയളവിൽ 108 പേരാണ് ക്രിസ്തു മതത്തിന്റെ ഭാഗമായത്. ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് 18 പേർ പോയപ്പോൾ 160 പേർ ഇസ്ലാം മതത്തിൽ ചേർന്നു. 220 പേർ ഹിന്ദു മതം ഉപേക്ഷിച്ചപ്പോൾ 181 പേർ ഹിന്ദു മതത്തിന്റ ഭാഗമായി.ക്രിസ്തു മതത്തിൽ നിന്നും 166 പേരാണ് ഹിന്ദു മതത്തിന്റെ ഭാഗമായത്. ഇസ്ലാമിൽ നിന്നും 15 പേരും ചേർന്നു.





  ഹിന്ദു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് 115 പേരും ക്രിസ്തുമതത്തിൽ നിന്ന് 45 പേരും ചേ‍ർന്നു. ഹിന്ദു മതത്തിൽ നിന്നും 105 പേർ ക്രിസ്ത്യാനികളായപ്പോൾ മൂന്ന് പേർ മാത്രമാണ് ഇസ്ലാമിൽ നിന്നും ക്രിസ്ത്യാനികളായത്. സർക്കാരിന്റെ ഗസറ്റ് രേഖകൾ ഉദ്ധരിച്ചാണ് ഏഷ്യാനെറ്റ് റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം അംഗീകരിക്കില്ല എന്ന് കാട്ടി ദമ്പതികൾ സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഹിന്ദു മതത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്യാനായി മുസ്ലിം യുവതി മാസങ്ങൾക്ക് മുമ്പാണ് മതം മാറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയതെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
യുവതി മതം മാറിയത് വിവാഹത്തിന് വേണ്ടി മാത്രമാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.






  വിവാഹത്തിന് വേണ്ടി മാത്രം ചെയ്യുന്ന മതം മാറ്റം അംഗീകരിക്കാനാവുന്നതല്ലെന്ന് 2014 ലെ വിധിന്യായത്തെ പരാമർശിച്ചുകൊണ്ട് ജസ്റ്റിസ് ത്രിപാഠി നിരീക്ഷിച്ചു.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഇക്കാര്യത്തിൽ ഇടപെടാൻ താത്പര്യമില്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റിട്ട് ഹർജി തള്ളിയത്. 2014 ലെ വിധിന്യായത്തിൽ അലഹബാദ് ഹൈക്കോടതി ദമ്പതികളുടെ സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജികൾ തള്ളിയിരുന്നു. മുസ്ലിം യുവാവിനെ വിവാഹം കഴിക്കാൻ യുവതി ഇസ്ലാം മതം സ്വീകരിക്കുകയും നിക്കാഹ് കഴിക്കുകയും ചെയ്തതിന് ശേഷമാണ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. 'ഇസ്ലാം മതത്തെ കുറിച്ച് ഒന്നും അറിയാതെ വിവാഹം എന്ന ഉദ്ധേശ്യത്തിന് ഹിന്ദു യുവതി മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നത് നിയമാനുസൃതമാണോ?' എന്ന് കോടതി ചോദിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.  

Find Out More:

Related Articles: