എതിർപ്പ് അവഗണിച്ച് മുന്നോട്ട് പ്രിയങ്ക ഗാന്ധി; തുടർന്ന് അറസ്റ്റോ? ഹർഗണിൽ വെച്ച് പ്രിയങ്കയെ അറസ്റ്റ് ചെയ്തുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ശ്രിനിവാസ് ബി വിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രിയങ്കയെ സീതാപൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായും അറസ്റ്റ് നടപടികൾ ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ഖലിംപൂർ ഖേരിയിലേക്ക് എത്താൻ ശ്രമം നടത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായതായി റിപ്പോർട്ട്. പ്രദേശത്ത് ഇൻ്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ നിരോധിച്ചതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലഖിംപൂർ ഖേരിയിലെത്തിയെന്നായിരുന്നു നേരത്തെ എഐസിസി ട്വീറ്റ് ചെയ്തിരുന്നു.
പ്രിയങ്ക പോലീസ് കസ്റ്റഡിയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. പോലീസുമായി പ്രിയങ്ക സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച പുലർച്ചെയാണ് അവർ ഹർഗണിൽ എത്തിയത്. ഇവിടെ പോലീസ് തടഞ്ഞതോടെ കാൽനടയായി ഖലിംപൂർ ഖേരിയിലേക്ക് പോകുന്നതിനിടെയാണ് പോലീസ് ഇടപെടൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഏകദേശം ആറുപേർ കൊല്ലപ്പെട്ടു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ടികോണിയ - ബൻബീർപൂർ സന്ദർശനത്തിനിടെയാണ് സംഘർഷം ഉണ്ടായത്. നാലുപേർ സംഘർഷ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
മൗര്യയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് രണ്ട് എസ്യുവി കാറുകൾ പാഞ്ഞു കയറിയതിനെത്തുടർന്നാണ് കർഷകർ കൊല്ലപ്പെട്ടത്. പിന്നാലെ വാഹനങ്ങൾ തടഞ്ഞ കർഷകർ ഇരു വാഹനങ്ങളും ആഗ്നിക്കിരയാക്കി. പ്രിയങ്ക പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ശ്രിനിവാസ് ബി വി ട്വീറ്റ് ചെയ്തിരുന്നു. പോലീസിൻ്റെ ഭാഗത്ത് നിന്നും എതിർപ്പ് ശക്തമായതോടെ ഇത് കർഷകരുടെ രാജ്യമാണെന്നും കർഷകരെ കാണുന്നതിൽ നിന്ന് എന്തിന് തന്നെ തടയണമെന്നും പ്രിയങ്ക ചോദിച്ചു. കർഷകരുടെ ശബ്ദം കൂടുതൽ ശക്തമാകുമെന്നും അവർ പറഞ്ഞു. ലഖിംപൂർഖേരിയിലെ സംഭവത്തിൽ ഇനിയും പ്രതികരിക്കാത്തവർ ഇതിനകം മരിച്ചവരാണെന്നും കർഷകരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഇൻ്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ നിരോധിച്ചതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലഖിംപൂർ ഖേരിയിലെത്തിയെന്നായിരുന്നു നേരത്തെ എഐസിസി ട്വീറ്റ് ചെയ്തിരുന്നു. പ്രിയങ്ക പോലീസ് കസ്റ്റഡിയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. പ്രിയങ്ക പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ശ്രിനിവാസ് ബി വി ട്വീറ്റ് ചെയ്തിരുന്നു. പോലീസിൻ്റെ ഭാഗത്ത് നിന്നും എതിർപ്പ് ശക്തമായതോടെ ഇത് കർഷകരുടെ രാജ്യമാണെന്നും കർഷകരെ കാണുന്നതിൽ നിന്ന് എന്തിന് തന്നെ തടയണമെന്നും പ്രിയങ്ക ചോദിച്ചു.