സവർക്കറുടെ ദേശ സ്നേഹത്തെ ചോദ്യ ചെയുന്നത് വേദനയുളവാകുന്നതാണെന്നു അമിത്ഷാ! സവർക്കറുടെ ദേശസ്നേഹത്തെ ചിലർ ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നതാണ്. രണ്ട് പ്രാവശ്യം ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഒരാളുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വീർ സവർക്കർ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്തമാനിലെ സെല്ലുലാർ ജയിൽ സവർക്കാർ 'തീർഥസ്ഥാൻ' (പുണ്യസ്ഥലം) ആക്കി മാറ്റുകയാണ് ചെയ്തത്. എത്രയൊക്കെ പീഡനങ്ങൾ നൽകിയാലും തൻ്റെ ജന്മനാടിൻ്റെ സ്വാതന്ത്ര്യമെന്ന അവകാശം തടയാൻ ഒരാൾക്ക് പോലുമാകില്ലെന്ന സന്ദേശമാണ് സവർക്കർ ലോകത്തിന് നൽകിയത്.
ആ ലക്ഷ്യം ഇവിടെവച്ച് അദ്ദേഹം നേടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ആന്തമാൻ - നിക്കോബാർ ദ്വീപിലെ ത്രിദിന സന്ദർശത്തിൻ്റെ ഭാഗമായി പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു. ആന്തമാനിലെ സെല്ലുലാർ ജയിൽ സവർക്കാർ 'തീർഥസ്ഥാൻ' (പുണ്യസ്ഥലം) ആക്കി മാറ്റുകയാണ് ചെയ്തത്. എത്രയൊക്കെ പീഡനങ്ങൾ നൽകിയാലും തൻ്റെ ജന്മനാടിൻ്റെ സ്വാതന്ത്ര്യമെന്ന അവകാശം തടയാൻ ഒരാൾക്ക് പോലുമാകില്ലെന്ന സന്ദേശമാണ് സവർക്കർ ലോകത്തിന് നൽകിയത്. ആ ലക്ഷ്യം ഇവിടെവച്ച് അദ്ദേഹം നേടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ആന്തമാൻ - നിക്കോബാർ ദ്വീപിലെ ത്രിദിന സന്ദർശത്തിൻ്റെ ഭാഗമായി പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു.
സവർക്കറുടെ മോചനം ആവശ്യപ്പെട്ട് മഹാത്‌മ ഗാന്ധിജി ബ്രിട്ടീഷ് സർക്കാരിന് കത്തെഴുതിയെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങിൻ്റെ പ്രസ്താവന വിവാദമായിരുന്നു. ആന്തമാനിലെ ജയിലിൽ കഴിയുമ്പോൾ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്‌മ ഗാന്ധിയുടെ നിർദേശം അനുസരിച്ചായിരുന്നു എന്നായിരുന്നു രാജ്നാഥ് സിങ് പറഞ്ഞത്. പ്രസംഗത്തിൽ സച്ചിൻ സന്യാലിനെയും അമിത് ഷാ അനുസ്‌മരിച്ചു. കാലാപാനിയിലേക്ക് രണ്ടുവട്ടം അയക്കപ്പെട്ട ഏക സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു സച്ചിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സച്ചിൻ സന്യാലിനെ പാർപ്പിച്ചിരുന്ന സെൽ സന്ദർശിച്ച അമിത് ഷാ അദ്ദേഹത്തിൻ്റെ ചിത്രത്തിൽ മാല ചാർത്തുകയും ചെയ്തു.
എന്നെപ്പോലെ ഒരാളെ സംബന്ധിച്ചടുത്തോളം ഏറെ വൈകാരിക നിമിഷം ആയിരുന്നും അതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സവർക്കർ പരാമർശത്തിൽ രാജ്നാഥ് സിങിനെതിരെ വിമർശനവുമായി മറ്റു പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതുന്ന സമയത്ത് ഗാന്ധിജി സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായിരുന്നില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. രാജ്നാഥ് സിങിൻ്റെ വാദങ്ങൾ ഒരു നുണ ഫാക്ടറിയാണെന്നായിരുന്നു സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആരോപിച്ചത്.