ഇന്ത്യൻ പ്രധാനമന്ത്രിയെ മാർപ്പാപ്പയും തമ്മിൽ ഇന്ന് രണ്ടു പതിറ്റാണ്ടിനുശേഷം കൂടിക്കാഴ്ച!

Divya John
 ഇന്ത്യൻ പ്രധാനമന്ത്രിയെ മാർപ്പാപ്പയും തമ്മിൽ  ഇന്ന് രണ്ടു പതിറ്റാണ്ടിനുശേഷം കൂടിക്കാഴ്ച! സന്ദർശനത്തിൽ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഇന്ന്വത്തിക്കാൻ സമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണി)യോടെയാകും കൂടിക്കാഴ്ച നടക്കുന്നത്. സെൻറ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച. അര മണിക്കൂറോളം സമയം കൂടിക്കാഴ്ച നീളുമെന്നാണ് റിപ്പോർട്ടുകൾ. ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.



    സന്ദർശനത്തിൽ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദി പാപ്പ കൂടിക്കാഴ്ചയിൽ ന്യൂനപക്ഷ സംരക്ഷണ അടക്കമുള്ള വിഷയങ്ങൾ ഇടംപിടിക്കുമെന്നാണ് കരുതുന്നത്. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ സഭ ബിജെപി നേതൃത്വത്തോട് സമരസപ്പെടുന്നുവെന്ന ആക്ഷേപവുമായി കത്തോലിക്കാ പ്രസിദ്ധീകരണമായ സത്യദീപത്തിൽ മുഖപ്രസംഗം വന്നിരുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.



 

  രണ്ട് ദിവസമായാണ് ഉച്ചകോടി നടക്കുക. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ജി 20 ഉച്ചകോടിയിലും പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി റോമിലെത്തിയത്.  നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ്പേയി എന്നിവരാണ് മുമ്പ് മാർപ്പാപ്പയെ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്. വത്തിക്കാനിൽ എത്തി മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.



   1999 ജോൺ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിപ്പോൾ എ ബി വാജ്‍പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വലിയ സ്വീകരണമാണ് നൽകിയത്. ഞായറാഴ്ച്ച വൈകീട്ട് പ്രധാനമന്ത്രി മോദി ഗ്ലാസ്ഗോയിലേക്ക് യാത്ര തിരിക്കും. നേരത്തെ ഇന്ത്യയിലേക്ക് വരാൻ പലപ്പോഴായി ഫ്രാൻസിസ് മാർപാപ്പ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മുമ്പ് ബംഗ്ലാദേശ് സന്ദർശനത്തിനിടെ മാർപ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക ക്ഷണമുണ്ടാകുമോ എന്നാണ് ഇനി നിർണായകമാകുന്നത്.

Find Out More:

Related Articles: