സൂര്യയുടെ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞ് സിപിഎം പാർട്ടി! പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജാക്കണിണിന്റെ ഭാര്യ പാർവതി അമ്മാളിന് സഹായവുമായി സൂര്യ രംഗത്തുവന്നിരുന്നു. ഈ പ്രസ്താവനയിലാണ് സൂര്യ സിപിഎമ്മിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. സിപിഎം ഔദ്യോഗിക പേജിൽ തമിഴ്നാട് ഘടകമാണ് ഇക്കാര്യം പങ്കിട്ടത്. സിപിഎം എല്ലായ്പ്പോഴും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പം നിൽക്കുന്ന പാർട്ടിയെന്ന് നടൻ സൂര്യ. തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ൺ പാർവതി അമ്മാളിന്റെ വിഷയത്തിൽ സൂര്യയുമായി ചർച്ച ചെയ്തിരുന്നെന്നും സിപിഎം ഫേസ്ബുക്കിൽ കുറിച്ചു.
പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയമ്മാളിന് പത്ത് ലക്ഷം രൂപ നൽകിയ വിവരം അറിയിച്ചപ്പോഴായിരുന്നു നടന്റെ പ്രസ്താവന. രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്റെ പേരിൽ 10 ലക്ഷം രൂപ സൂര്യ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ താരം പാർവതി അമ്മാളിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ പലിശ എല്ലാ മാസവും ഇവർക്ക് കിട്ടും. മരണശേഷം മക്കൾക്ക് ഈ തുക ലഭിക്കും. മുമ്പ് ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായം നൽകാൻ ഒരു കോടി രൂപ സൂര്യ നൽകിയിരുന്നു. പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകിയിരുന്നു.
ജയ് ഭീമിലെ സെൻഗിണി എന്ന കഥാപാത്രമാണ് പാർവതിയുടെ ജീവിതം പറഞ്ഞത്. എന്നാൽ, സെൻഗിണിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പാർവതിയുടെ ഇപ്പോഴത്തെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബമായി താമസിക്കുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു. '1995 ലാണ് തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ഇരുള വംശജനായ യുവാവ് കസ്റ്റഡിയിൽ മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇതിനെതിരെ നിയമപോരാട്ടം നടത്തിയ കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ചും ജസ്റ്റിസ് ചന്ദ്രുവിനെ കുറിച്ചുമാണ് സിനിമ', പാർട്ടി ഫേസ്ബുക്കിൽ കുറിച്ചു
. അതേസമയം നടൻ സൂര്യയ്ക്കെതിരെ വണ്ണിയാർ സമുദായ നേതാക്കൾ. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് സൂര്യ നിർമിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രത്തിനെതിരെയാണ് വണ്ണിയാർ സമുദായം രംഗത്തെത്തിയത്. ചിത്രത്തിലൂടെ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം. സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ, ആമസോൺ പ്രൈം വീഡിയോ എന്നിവർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വണ്ണിയാർ സമുദായം വക്കീൽ നോട്ടീസ് അയച്ചു. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാർ സമുദായത്തിന്റെ പ്രതിച്ഛായ തകർത്തുവെന്നാണ് ഇവർ ആരോപിക്കുന്നത്.