എൻ്റെ ആശയങ്ങളോടും, വാക്കുകളെയും, പേടി; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി!

Divya John
 എൻ്റെ ആശയങ്ങളോടും, വാക്കുകളെയും, പേടി; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി! തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിലാണ് ബിനീഷ് കോടിയേരി ഇക്കാര്യം കുറിച്ചത്. ചിലർക്ക് തൻറെ ആശയങ്ങളോടും വാക്കുകളോടും പേടിയാണെന്നും ബിനീഷ് കോടിയേരി ഫേസുബുക്കിൽ കുറിച്ചു. തൻറെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് ചിലർ മാസ് റിപ്പോർട്ട് അടിച്ചു കളഞ്ഞെന്നും തൻറെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് ബിനീഷ് കോടിയേരി. "എന്റെ ആശയങ്ങളോട് പേടി ,,എന്റെ വാക്കുകളെ പേടി ....നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ...ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളയുന്നു ,,എന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യിക്കുന്നു എന്തൊക്കെയാണ് !! എന്തിനാണ് ?" ബിനീഷ് കോടിയേരി കുറിച്ചു.





    ബിനീഷ് കോടിയേരി ഇന്നലെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് കുറച്ചു സമയത്തിനു ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. പലരും കമൻ്റ് ബോക്സിൽ പങ്കുവെച്ചിട്ടുള്ള ഇക്കാര്യം നേരിട്ട് സ്ഥിരീകരിക്കാൻ സമയം മലയാളത്തിന് സാധിച്ചിട്ടില്ല. തൻ്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജുകൾ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട ബിനീഷ് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൻ്റെ ലിങ്കും പോസ്റ്റിനൊപ്പം പങ്കുവെച്ചു. തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ജയിലിൽ കഴിഞ്ഞ കാലത്ത് നിർബന്ധിച്ച് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ബിനീഷ് കോടിയേരി ആരോപിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം ബിനീഷ് മുഴുവൻ സമയ അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചതായും വ്യക്തമാക്കിയിരുന്നു.





കേസും ജയിൽവാസവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി തിങ്കളാഴ്ച തന്നെ മറ്റൊരു പോസ്റ്റും ബിനീഷ് കോടിയേരി കുറിച്ചിരുന്നു. ലഹരിമരുന്ന് ഇടപാടുമായിബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിയായി ഒരു വർഷത്തോളം ബിനീഷ് കോടിയേരി കർണാടകയിലെ ജയിലിൽ കഴിയുകയായിരുന്നു. ഒടുവിൽ ഒരു വർഷത്തിനു ശേഷമാണ്പരപ്പന അഗ്രഹാരജയിലിൽ നിന്ന് ബിനീഷ് മോചിതനായത്. സഹജീവിയോടു കാണിക്കാവുന്ന ഏറ്റവും വലിയ തെറ്റ് അവരെ വെറുക്കുക എന്നതല്ലെന്നും അവരെ അവഗണിക്കുക എന്നതാണെന്നും അത് മനുഷ്യത്വരാഹിത്യത്തിൻ്റെ പര്യായമാണെന്നും ബിനീഷ് കോടിയേരി കുറിച്ചു.





 ബെംഗളൂരുവിലെ അഗ്രഹാര ജയിലിൽ ഒരു വർഷത്തോളം നീണ്ട ജയിൽവാസം താൻ അതിജീവിച്ചത് കമ്മ്യൂണിസ്റ്റുകാരൻ്റെ പോരാട്ടവീര്യം കൊണ്ടാണന്നു ബിനീഷ് കോടിയേരി പറഞ്ഞു. തന്നെ പിടിച്ചു ജയിലിലിട്ടാൽ മാത്രം ഒന്നും നേടാനാകില്ലെന്നു വന്നപ്പോൾ തന്നിൽ ഭയം സൃഷ്ടിച്ചു കാര്യം നേടാൻ അവർ ശ്രമിച്ചെന്നു ബിനീഷ് കോടിയേരി പോസ്റ്റിൽ കുറിച്ചു. ചില ഒട്ടകപ്പക്ഷികൾ എന്തു നടന്നാലും തല മണ്ണിൽപ്പൂഴ്ത്തി പിടിക്കുമെന്നും എന്നാൽ അവസാനം വേട്ടക്കാരൻ ഒട്ടകപ്പക്ഷിയേയും പിടിച്ചുകൊണ്ടു പോകുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. എന്നാൽ എല്ലാവരും ഒട്ടകപ്പക്ഷിയെപ്പോലെ അല്ലെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.  

Find Out More:

Related Articles: