കെ സുധാകരനും, വിഡി സതീശനും കമാൻഡോ സുരക്ഷ വേണമെന്നു ഇൻറലിജൻസ്! ഇരുവർക്കും പുറമെ പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷ വർധിപ്പിക്കണമെന്നും നിർദേശമുണ്ടെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻറെയും കെ പി സി സി പ്രസിഡൻറ് കെ സുധാരൻറെയും സുരക്ഷ ശക്തിപ്പെടുത്താൻ ഇൻറലിജൻസ് നിർദേശമെന്ന് റിപ്പോർട്ട്. കെ പി സിസി പ്രസിഡൻറ് പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഇൻറലിജൻസ് നൽകിയിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ പ്രത്യേക കാവലിന് പുറമെ അകമ്പടിപ്പോലീസ് വേണം.
കെ സുധാകരന് നിലവിലുള്ള ഗൺമാന് പുറമെ കമാൻഡോ ഉൾപ്പെടെയുള്ള സുരക്ഷയൊരുക്കണം. പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സുധാകരൻറെ വീടിന് പോലീസ് കാവൽ വേണം, കോൺഗ്രസ് ഓഫീസുകൾക്ക് സുരക്ഷ വേണം തുടങ്ങിയ നിർദേശങ്ങളും ഇൻറലിജൻസ് മുന്നോട്ട് വെച്ചിട്ടുണ്ട്. തളിപ്പറമ്പിലെ ധീരജിൻറെ വീടിനോട് ചേർന്ന് സിപിഎം വാങ്ങിയ എട്ട് സെൻറ് സ്ഥലത്താണ് സംസ്‌കാരം നടത്തിയത്. ഇന്നലെ രാവിലെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്.
അതേസമയം ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിൻറെ മൃതദേഹം സംസ്കരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരം നടത്തിയത്. വഴി നീളെ അന്ത്യാഭിവാദ്യമർപ്പിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര രാത്രി വൈകി ഒരു മണിയോടെയാണ് തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. അതേസമയം ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിൻറെ മൃതദേഹം സംസ്കരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരം നടത്തിയത്.
തളിപ്പറമ്പിലെ ധീരജിൻറെ വീടിനോട് ചേർന്ന് സിപിഎം വാങ്ങിയ എട്ട് സെൻറ് സ്ഥലത്താണ് സംസ്‌കാരം നടത്തിയത്. ഇന്നലെ രാവിലെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലും ധീരജ് പഠിച്ചിരുന്ന കോളേജിലും പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വിലാപയാത്രയായി ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ട് പോയത്. എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻറെയും കെ പി സി സി പ്രസിഡൻറ് കെ സുധാരൻറെയും സുരക്ഷ ശക്തിപ്പെടുത്താൻ ഇൻറലിജൻസ് നിർദേശമെന്ന് റിപ്പോർട്ട്. ഇരുവർക്കും പുറമെ പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷ വർധിപ്പിക്കണമെന്നും നിർദേശമുണ്ടെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.