പ്രചാരണത്തിനെത്തിയെ ബിജെപി എംഎൽഎയ്ക്കെതിരെ പ്രതിഷേധം!

Divya John
 പ്രചാരണത്തിനെത്തിയെ ബിജെപി എംഎൽഎയ്ക്കെതിരെ പ്രതിഷേധം! മുസാഫർ നഗറിൽ കഴിഞ്ഞദിവസമാണ് നാടകീയ സംഭവം നടന്നതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ സ്വന്തം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ബിജെപി എംഎൽഎയ ഗ്രാമീണർ ഓടിച്ച് വിട്ടെന്ന് റിപ്പോർട്ട്.  രോഷാകുലരായ ഗ്രാമീണർ എംഎൽഎയോട് ഗ്രാമം വിട്ട് പോകാൻ ആവശ്യപ്പെട്ട് ശബ്ദം ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കഴിഞ്ഞ ഒരുവർഷക്കാലം കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയ കാർഷിക നിയമത്തെച്ചൊല്ലി തന്നെയാണ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ഉയർത്തിയതെന്നാണ് റിപ്പോർട്ട്.

    ഖത്തൗലി മണ്ഡലത്തിലെ ബിജെപി എംഎൽഎയായ വിക്രം സിങ് സൈനിയാണ് ഗ്രാമവാസികളുടെ പ്രതിഷേധത്തിന് ഇരയായത്. മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ എംഎൽഎ ബുധനാഴ്ച പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം. നാട്ടുകാർ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ എംഎൽഎ ഗ്രാമവാസികളോടെ കയർത്ത് സംസാരിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം തുടർന്നതോടെ സൈനി കാറിൽ ഇരുന്നു. ഒടുവിൽ കൈകൂപ്പിക്കൊണ്ടാണ് അദ്ദേഹം ഗ്രാമത്തിൽ നിന്ന് മടങ്ങിയത്. ഗ്രാമത്തിൽ പ്രചാരണം നടത്താൻ അനുവദിക്കാതെ എംഎൽഎയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.  

രോഷാകുലരായ ഗ്രാമീണർ എംഎൽഎയോട് ഗ്രാമം വിട്ട് പോകാൻ ആവശ്യപ്പെട്ട് ശബ്ദം ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. കഴിഞ്ഞ ഒരുവർഷക്കാലം കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയ കാർഷിക നിയമത്തെച്ചൊല്ലി തന്നെയാണ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ഉയർത്തിയതെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച് പിൻവലിച്ച കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൻറെ തുടർച്ചയായിരുന്നു എംഎൽഎക്കെതിരായ പ്രതിഷേധമെന്നാണ് എൻഡിടിവി റിപ്പോർട്ട് പറയുന്നത്. നേരത്തെ പലതവണ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞ് നിന്ന് ബിജെപി നേതാവാണ് വിക്രം സിങ് സൈനി. 

ഖത്തൗലി മണ്ഡലത്തിലെ ബിജെപി എംഎൽഎയായ വിക്രം സിങ് സൈനിയാണ് ഗ്രാമവാസികളുടെ പ്രതിഷേധത്തിന് ഇരയായത്. മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ എംഎൽഎ ബുധനാഴ്ച പ്രചരണത്തിനെത്തിയപ്പോഴാണ് സംഭവം. നാട്ടുകാർ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ എംഎൽഎ ഗ്രാമവാസികളോടെ കയർത്ത് സംസാരിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം തുടർന്നതോടെ സൈനി കാറിൽ ഇരുന്നു. ഒടുവിൽ കൈകൂപ്പിക്കൊണ്ടാണ് അദ്ദേഹം ഗ്രാമത്തിൽ നിന്ന് മടങ്ങിയത്. ഗ്രാമത്തിൽ പ്രചാരണം നടത്താൻ അനുവദിക്കാതെ എംഎൽഎയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Find Out More:

Related Articles: