ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്നു കേന്ദ്രത്തോട് കേരളം!ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടിയിൽ വീഴ്ച തുടങ്ങിയവ ഉണ്ടായാൽ ഗവർണറെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് കേരളം ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതി നടത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഗവർണറെ പുറത്താക്കാൻ സംസ്ഥാന നിയമസഭകൾക്ക് അധികാരം നൽകണമെന്ന് കേന്ദ്രത്തിന് കേരളത്തിന്റെ ശുപാർശ. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. നിയമ സെക്രട്ടറി നൽകിയ റിപ്പോർട്ട് മന്ത്രിസഭ യോഗം അംഗീകരിച്ചു.
റിപ്പോർട്ട് ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ഗവർണറെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരുകളോട് ആലോചിക്കണം. ഏതെങ്കിലും ഘട്ടത്തിൽ കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ അനുമതി വാങ്ങുകയും കൂടിയാലോചന നടത്തുകയും വേണമെന്നും സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു. മറ്റു ഭരണഘടനാ ചുമതലയുള്ളതിനാൽ ഗവർണറെ ചാൻസലർ പദവിയിൽ ഇരുത്തേണ്ടതില്ല. ഗവർണറെ പദവിയിൽ നിന്നും തിരിച്ചു വിളിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് വേണം. എന്നാൽ ഗവർണർ പദവിയുടെ അന്തസിന് യോജിക്കുന്ന ആളെ വേണം നിയമിക്കാൻ.
സജീവ രാഷ്ട്രീയക്കാരൻ എന്നത് ഗവർണർ പദവിക്കുള്ള തടസം ആകരുതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രായം 35 പിന്നിട്ട ആരെയും ഗവർണറായി നിയമിക്കാമെന്നാണ് പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിൽ കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. നിയമ സെക്രട്ടറി നൽകിയ റിപ്പോർട്ട് മന്ത്രിസഭ യോഗം അംഗീകരിച്ചു. റിപ്പോർട്ട് ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടിയിൽ വീഴ്ച തുടങ്ങിയവ ഉണ്ടായാൽ ഗവർണറെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് കേരളം ശുപാർശ ചെയ്തിരിക്കുന്നത്.