റഷ്യയിൽ ഭക്ഷ്യവിതരണത്തിന് കടുത്ത നിയന്ത്രണങ്ങൾ!

Divya John
 റഷ്യയിൽ ഭക്ഷ്യവിതരണത്തിന് കടുത്ത നിയന്ത്രണങ്ങൾ! യുദ്ധം കനക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ വലിയ തിരക്കാണുള്ളത്. യുക്രൈനെതിരായ സൈനിക നടപടിക്കു പിന്നാലെ ലോകരാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.  റഷ്യ-യുക്രൈൻ യുദ്ധം കനക്കുന്നതിനിടെ റഷ്യയിൽ ഭക്ഷ്യവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി.  വ്യക്തികൾക്ക് നൽകുന്ന സാധനങ്ങളുടെ അളവ് പരിമിതപ്പെടുത്താൽ അനുവദിക്കണമെന്ന് വ്യാപാര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഉപഭോഗത്തിന് ആവശ്യമുള്ളതിനേക്കാൾ സാധനങ്ങൾ വാങ്ങിയ സംഭവങ്ങൾ ഉണ്ട്. ഇത് പുനർവിൽപ്പന ലക്ഷ്യമാക്കിയുള്ളതാണെന്നാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണ്ടെത്തൽ.






  റൊട്ടി, അരി, ധാന്യമാവ്, ചിലയിനം മാംസം, മുട്ട, പാൽ അടക്കമുള്ള സാധനങ്ങളുടെ വിൽപ്പനയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇവയുടെ വില നിർണയിക്കാനുള്ള അവകാശം സർക്കാരിനാണ്. പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധം റഷ്യയിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതിയെ ബാധിച്ചെന്നാണ് റിപ്പോർട്ട്. വ്യാവസായിക-വാണിജ്യ-കാർഷിക മന്ത്രാലയങ്ങൾ വ്യാപാര സംഘടനകളുടെ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കി.  ഫെബ്രുവരി 24 നാണ് റഷ്യ അയൽ രാജ്യമായ യുക്രൈനു നേരെ സൈനിക നടപടി ആരംഭിച്ചത്. നിലവിൽ താൽകാലിക വെടിനിർത്തലിനു ശേഷം റഷ്യ ആക്രമണം പുനരാരംഭിച്ചെന്നാണ് റിപ്പോർട്ട്.






യുക്രൈനിലെ കാർക്കീവിലും മരിയുപോളിലും കീവിലും ശക്തമായ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ട്. സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ റഷ്യൻ കേന്ദ്ര ബാങ്ക് കരുതൽ നടപടി ആരംഭിച്ചിട്ടുണ്ട്. റഷ്യൻ കറൻസിയായ റൂബിളിന്റെ വില ഇടിയുമെന്ന ഭീതി ജനങ്ങൾക്കുണ്ട്. അതേസമയം യുക്രൈനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ പോരാട്ടം അവസാനിപ്പിച്ചാൽ മാത്രമേ പിന്മാറൂ എന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ആവശ്യം യുക്രൈൻ അംഗീകരിക്കണമെന്നും തുർക്കി പ്രസിഡന്റ് എർദോഗനുമായുള്ള സംഭാഷണത്തിൽ പുടിൻ ആവശ്യപ്പെട്ടു. 






അതേസമയം യുക്രൈനിലെ തുറമുഖ നഗരമായ ഒഡേസ തകർക്കാൻ റഷ്യ ശ്രമിക്കുന്നതിനായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആരോപിച്ചു. യുദ്ധ നിയമങ്ങളുടെ ലംഘനം നടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. ഒഡേസയ്ക്കും മരിയുപോളിനും ഇടയിലുള്ള ഖേഴ്സൺ നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വിന്നിറ്റ്സ്യ നഗരത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയെന്നും ആരോപണമുണ്ട്. എട്ട് മിസൈലുകൾ പതിച്ചെന്നാണ് യുക്രൈന്റെ അവകാശവാദം. വിന്നിറ്റ്സ്യയിലെ വിമാനത്താവളം പൂ‍ർണമായും തകർത്തെന്നും യുക്രൈൻ ആരോപിക്കുന്നു.

Find Out More:

Related Articles: