റഷ്യൻ സൈന്യം നാല് ലക്ഷം ആളുകളെ ബന്ദികളാക്കി!

Divya John
 റഷ്യൻ സൈന്യം നാല് ലക്ഷം ആളുകളെ ബന്ദികളാക്കി!  മരിയോപോൾ, വോൾഡോക്വോ നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആളുകളെ റഷ്യൻ സൈന്യം പുറത്തുകടക്കാൻ അനുവദിക്കാത്തത്. പ്രദേശത്ത് വെള്ളവും വൈദ്യുതിയുമില്ലാാത്ത അവസ്ഥയാണെന്നും മേയർ പറഞ്ഞു. യുക്രൈനിലെ മരിയോപോൾ നഗരത്തിൽ നാല് ലക്ഷം ആളുകളെ റഷ്യൻ സൈന്യം ബന്ദികളാക്കിയെന്ന് മേയർ വാദിം ബോയ്ഷങ്കോ.സാധാരണക്കാർക്ക് ആർക്കും പുറത്തുകടക്കാനാകാത്ത സാഹചര്യമാണുള്ളത് യുക്രൈൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






   റഷ്യൻ നീക്കത്തിനെതിരെ യുക്രൈൻ സൈനികരുടെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്ന നഗരമാണ് മരിയോപോൾ. ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് മരിയോപോൾ, വോൾഡോക്വോ നഗരങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. മരിയോപോളിൽ നിന്ന് രണ്ട് ലക്ഷം പേരെയും വൊൽനോവാകയിൽനിന്ന് 15,000 പേരെയുമാണ് ഒഴിപ്പിക്കാനുള്ളത്. റഷ്യൻ സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയതോടെ മരിയോപോളിൽ കുടുങ്ങിയവരെ പുറത്തുകടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ബോയ്ഷങ്കോ വ്യക്തമാക്കി. പലയിടത്തും വെടിവെപ്പ് തുടരുകയാണ്. 





  കഴിഞ്ഞ അഞ്ച് വർഷമായി പ്രദേശത്ത് വൈദ്യുതിബന്ധം തകർന്ന നിലയിലാണ്. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള അവസ്ഥയല്ല നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ആക്രമണം ആരംഭിച്ച് പതിനൊന്ന് ദിവസം പിന്നിടുമ്പോൾ യുക്രൈനിൽ നിന്നും ഇതുവരെ 15 ലക്ഷം പേർ പലായനം ചെയ്തെന്ന് യുഎൻ വ്യക്തമാക്കി. പോളണ്ട് അതിർത്തിയിലേക്ക് കൂടുതൽ പേർ കടന്നതെന്ന് യുഎന്നിൻ്റെ കുടിയേറ്റകാര്യ ഏജൻസിയായ ഐഒഎം വ്യക്തമാക്കി. ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ നീക്കത്തിനെതിരെ യുക്രൈൻ സൈനികരുടെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്ന നഗരമാണ് മരിയോപോൾ.






  റഷ്യൻ ആക്രമണം ആരംഭിച്ച് ഫെബ്രുവരി 24ന് ശേഷമാണ് യുക്രൈനിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനഞ്ച് ലക്ഷം പേർ പലായനം ചെയ്തത്. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 28 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 28 കുട്ടികൾക്ക് ജീവൻ നഷ്ടമാകുകയും 840 കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യുക്രൈൻ ദേശീയ സുരക്ഷാ കൗൺസിൽ മേധാവി ഒലെക്‌സി ഡാനിലോവ് പറഞ്ഞു.

Find Out More:

Related Articles: