പഞ്ചാബിൽ കോൺഗ്രസിൻ്റെ 'കൈ'വെട്ടിയത് സിദ്ദുവോ?

Divya John
 പഞ്ചാബിൽ കോൺഗ്രസിൻ്റെ 'കൈ'വെട്ടിയത് സിദ്ദുവോ? പഞ്ചാബിൽ ഇത്തവണ ബിജെപി - കോൺഗ്രസ് മത്സരം പ്രതീക്ഷിച്ചെങ്കിലും യഥാർഥ എതിരാളി ആം ആദ്മി പാർട്ടിയാണെന്ന് തിരിച്ചറിയാൻ ഒരു മുഴം മുന്നേ എറിയുന്ന ബിജെപിക്ക് പോലുമായില്ല. പഞ്ചാബിൽ ആം ആദ്മി വിജയക്കൊടി നാട്ടുമെന്ന എക്സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന ഫലമാണ് പഞ്ചാബിൽ നിന്നും പുറത്തുവന്നത്.  ശക്തമായ അടിത്തറയുണ്ടായിട്ടും പഞ്ചാബിൽ കോൺഗ്രസ് എന്തുകൊണ്ട് തോറ്റു? ബിജെപിയുടെ കുതിപ്പിനിടെ നിലനിൽപ്പിനായി പൊരുതുന്നതിനിടെയാണ് നിർണായക തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസ് തകർന്നത്.






    പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും പഞ്ചാബിലെ കോൺഗ്രസിൻ്റെ മുഖമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നേതൃത്വത്തിനായില്ല. ഇരുവരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് നീങ്ങിയിട്ടും ഹൈക്കമാൻഡ് ചെറുവിരൽ അനക്കിയില്ല. എംഎൽഎമാർ ഉൾപ്പെടെയുള്ളവരെ ഒപ്പം നിർത്തി സിദ്ദു നടത്തിയ നീക്കം വിജയിച്ചതോടെ അമരീന്ദറിൻ്റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചു.അനുകൂല ഘടകങ്ങൾ നിരവധിയുണ്ടായിട്ടും പഞ്ചാബിൽ ബിജെപി തകർന്നടിഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നിരവധി കാരണങ്ങളുണ്ട്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ നിയന്ത്രിക്കാൻ ദേശീയ നേതൃത്തിനായില്ലെന്നാണ് പ്രധാന കാരണം.






     ചരൺജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയതോടെയാണ് സിദ്ദു എതിർപ്പുമായി രംഗത്തുവന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നും മാറുന്നുവെന്ന ഭീഷണി മുഴക്കിയ സിദ്ദു കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഒടുവിൽ ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും സിദ്ദുവും ഛന്നിയും തമ്മിലുള്ള 'ശീതസമരം' തുടർന്നു. ഇതിനിടെ കോൺഗ്രസിനെ ഞെട്ടിച്ച് അമരീന്ദർ പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിക്കുകയും ബിജെപിയുമായി സഖ്യത്തിലാകുകയും ചെയ്തു. ഇ ഇതോടെ കോൺഗ്രസ് അനുകൂല വോട്ടുകളിൽ വിള്ളലുണ്ടായി. സംസ്ഥാന നേതൃത്വത്തിൻ്റെ ആവശ്യത്തെത്തുടർന്ന് അമരീന്ദറിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നുവെന്ന പ്രതികരണമാണ് ദേശീയനേതൃത്വം നൽകിയത്. 






  അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കുന്നതോടെ സംസ്ഥാന കോൺഗ്രസിന് പുതിയ മുഖം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ദേശീയ നേതൃത്വത്തിന്. എന്നാൽ, പ്രതീക്ഷകൾ തകർന്ന് സിദ്ദു തന്നെ വിവാദ നായകനായി. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ നിയന്ത്രിക്കാൻ ദേശീയ നേതൃത്തിനായില്ലെന്നാണ് പ്രധാന കാരണം. പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും പഞ്ചാബിലെ കോൺഗ്രസിൻ്റെ മുഖമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നേതൃത്വത്തിനായില്ല. ഇരുവരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് നീങ്ങിയിട്ടും ഹൈക്കമാൻഡ് ചെറുവിരൽ അനക്കിയില്ല. എംഎൽഎമാർ ഉൾപ്പെടെയുള്ളവരെ ഒപ്പം നിർത്തി സിദ്ദു നടത്തിയ നീക്കം വിജയിച്ചതോടെ അമരീന്ദറിൻ്റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചു.


Find Out More:

Related Articles: