സുരക്ഷയ്ക്ക് ഉറപ്പു തന്നാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രൈൻ!

Divya John
 സുരക്ഷയ്ക്ക് ഉറപ്പു തന്നാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രൈൻ!  രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രൈൻ ഉറപ്പു നൽകി. യുക്രൈൻ തലസ്ഥാനമായ കീവ്, ചെർണീവ് എന്നിവിടങ്ങളിലെ ആക്രമണം കുറയ്ക്കുമെന്നാണ് റഷ്യയുടെ ഉറപ്പ്. കീവിലെ സൈനിക വിന്യാസം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് റഷ്യ. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ഇസ്താംബൂളിൽ വെച്ചു നടത്തിയ ചർച്ചയിലാണ് തീരുമാനം. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഇപ്പോൾ മതിയായ വ്യവസ്ഥകളുണ്ടെന്ന് യുക്രൈൻ പ്രതിനിധി ഡേവിഡ് അരാഖാമിയ പറഞ്ഞു. തുർക്കി പ്രസിഡന്റ് തയീപ് എർദോഗന്റെ ഓഫീസിൽ വെച്ചു നടന്ന സമാധാന ചർച്ചയിലാണ് തീരുമാനം. റഷ്യയുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് തുർക്കി. 





   റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനെ തുർക്കി എതിർത്തിരുന്നു. തുടക്കം മുതൽ റഷ്യ-യുക്രൈൻ വിഷയത്തിൽ തുർക്കി ഇടപെട്ടിരുന്നു. സമാധാനം ഉറപ്പാക്കാനായിരുന്നു നാറ്റോ രാജ്യമായ തുർക്കിയുടെ ശ്രമം. രാജ്യത്തിന്റെ പരമാധികാരം കാത്തു സൂക്ഷിക്കാനുള്ള കാര്യങ്ങളാകും ചർച്ചയിൽ ഉന്നയിക്കുകയെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ആഴ്ചയ്ക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ ചർച്ച നടക്കുന്നത്. ചർച്ചയ്ക്കെത്തിയ ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ പരസ്പരം അഭിവാദ്യം ചെയ്തില്ലെന്നാണ് പുറത്തു വരുന്ന വിവരം. റഷ്യ യുക്രൈൻ അധിനിവേശം ആരംഭിച്ചിട്ട് ഇപ്പോൾ ഒരു മാസം പിന്നിടുകയാണ്. വേഗത്തിൽ കീവ് പിടിച്ചടക്കാൻ സാധിക്കുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. 





  എന്നാൽ യുക്രൈൻ പോരാടി പിടിച്ചു നിൽക്കുകയാണ്. ഇതിനിടെയാണ് സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്. യുക്രൈൻ പ്രസിഡന്റും റഷ്യൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ഇപ്പോൾ മതിയായ വ്യവസ്ഥകളുണ്ടെന്ന് യുക്രൈൻ പ്രതിനിധി പറഞ്ഞു. തുർക്കിയിൽ വെച്ചാണ് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ചർച്ച നടത്തിയത്. തുർക്കി പ്രസിഡന്റ് തയീപ് എർദോഗന്റെ ഓഫിസിൽ നടന്ന സമാധാന ചർച്ചയിലാണ് നിർണായ വഴിത്തിരിവ്. റഷ്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുർക്കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങളെ എർദോഗൻ എതിർത്തിരുന്നു. 





   ചർച്ചയ്‌ക്കെത്തിയ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പരസ്പരം അഭിവാദ്യം ചെയ്യുകയോ ഹസ്തദാനം നൽകുകയോ ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചർച്ചയിലെ നിലപാടെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിർ സെലെൻസ്‌കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകൾക്ക് വഴിതെളിച്ച് റഷ്യ-യുക്രൈൻ ചർച്ച. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രൈൻ നിലപാട് എടുത്തു. കീവിലും ചെർണീവിലും ആക്രമണം കുറയ്ക്കുമെന്ന് റഷ്യ ഉറപ്പ് നൽകി.

Find Out More:

Related Articles: